എ.എൽ.പി.സ്കൂൾ. പാടൂർ/അക്ഷരവൃക്ഷം/എന്റെ കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കൊറോണ കാലം

മാർച്ച് 7 ന് സ്കൂൾവാർഷികം കഴിഞ്ഞ് ഞങ്ങൾ എല്ലാവരും വാർഷിക പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു.
സാധാരണ സ്കൂളിലേക്ക് വരുന്ന പോലെ അന്നും സ്കൂളിലേക്ക് ഞാൻ എത്തി.
പതിവിലും വ്യത്യസ്തമായി ഉച്ചയ്ക്കുശേഷം സ്കൂളിലെ എല്ലാ കുട്ടികളെയും ഹാളിലേക്ക് അധ്യാപകർ എത്തിച്ചു.
ഇനി ഈ വർഷം സാധാരണപോലെ പഠനവും വാർഷിക പരീക്ഷയും ഉണ്ടാവില്ല
എന്ന് പ്രധാനധ്യാപകൻ കണ്ണൻമാസ്റ്റർ അറിയിച്ചു.
കാരണം കൊറോണ എന്ന വൈറസ് എല്ലായിടത്തും പടരുന്നത് കൊണ്ട്
എല്ലാ സ്കൂളുകളും അടയ്ക്കാൻ സർക്കാർ നിർദ്ദേശം നൽകി എന്ന വിവരം ഞങ്ങളെ അറിയിച്ചു.
എല്ലാവരും വീടുകളിൽ തന്നെ ഇരിക്കണമെന്നും ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണമെന്നും
 ഞങ്ങളുടെ അധ്യാപകർ ഞങ്ങൾക്ക് നിർദ്ദേശം നൽകി.
വീട്ടിലിരിക്കുന്ന ഈ കൊറോണ അവധിക്കാലത്ത് കഥകൾ വായിച്ചും ചിത്രം വരയും എന്നിവയ്ക്ക് പ്രാധാന്യം നൽകി.
സാധാരണ ഞാൻ രാവിലെ എഴുന്നേറ്റ് ചേച്ചിയും അച്ഛമ്മയുടെ ഒപ്പം
വീട്ടുവളപ്പിലെ തൊടിയിലെ ചീരയും പയറും പൂച്ചെടികൾ ഉൾപ്പെടെ എല്ലാം നനയ്ക്കാൻ കൂടും.
അതിനുശേഷം അച്ഛനും ചേച്ചിയോടൊപ്പം ഷട്ടിൽ കളി പതിവാണ്.
പത്രം വായനയ്ക്കായി ദിവസേന സമയം കണ്ടെത്തിയിരുന്നു.
ഗണിതം ഗുണനപ്പട്ടിക ഇടയ്ക്ക് ചൊല്ലി ഓർമ പുതുക്കും.
എന്റെ ക്ലാസ് whats up ഗ്രൂപ്പായ 'മൂന്നാം അറിവ് ' അതിൽ വരുന്ന കൊറോണ ക്വിസ്, ചിത്രം വര, വിവരണം, ബാലമാസികകൾ- വായന
തുടങ്ങിയ ഗ്രൂപ്പിലെ നിരവധി പ്രവർത്തനങ്ങൾ ദിവസേന ചെയ്യാനാണ് ഞാൻ കൂടുതൽ സമയം കണ്ടെത്താറുള്ളത്.
കൊറോണയെ കുറിച്ച് ഗ്രൂപ്പിൽ തന്ന കവിത ഞാൻ എന്റെ രീതിയിൽ ചൊല്ലി അവതരിപ്പിച്ചു.
വീട്ടിൽ ഓലയും കമ്പുകളും ഉപയോഗിച്ച് ചേച്ചിയോടൊപ്പം ഒരു ചെറിയ വീട് കെട്ടിയുണ്ടാക്കി, ഇടയ്ക്ക് അങ്ങനെ ചില കളികളും ഉണ്ടാവും.
മെയ് ഒന്നുമുതൽ മലയാളം കോപ്പി എഴുത്ത് ആരംഭിക്കുകയും ചെയ്തു.
ഇങ്ങനെയെല്ലാമാണ് എന്റെ ഈ കൊറോണ അവധിക്കാലം ഞാൻ ചെലവഴിക്കുന്നത്.

ആദിനാഥ് ഡി
3 എ.എൽ.പി.സ്കൂൾ._പാടൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം