എ.എൽ.പി.എസ് കോട്ടക്കുന്ന്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
48518 kottakkunnu alps-WA0038.jpg

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ഉപജില്ലയിലെ പോരൂർ പഞ്ചായത്തിലെ ആറാം വാർഡിലെ കോട്ടക്കുന്ന് എന്ന സ്ഥലത്തുള്ള വിദ്യാലയമാണ് എ.എൽ .പി സ്കൂൾ കോട്ടക്കുന്ന്.

അറിവില്ലായ്മയും അജ്ഞതയും കാരണം

വിദ്യാഭ്യാസപരമായി ഇരുപതാം നൂറ്റാണ്ടിൻറെ ആരംഭത്തിൽ സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ മേഖലകളിൽ സജീവമായിരുന്ന കോട്ടമ്മൽ തണ്ടു പാറക്കൽ ഹൈദ്രു ഹാജി എന്ന മഹാനാണ് കോട്ടക്കുന്ന് എ എൽ പി സ്കൂൾ സ്ഥാപിച്ചത്. 1922 പുളിയക്കോട് എന്ന പ്രദേശത്ത് ഒരു ഓല ഷെഡ്ഡി ലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. ആൾത്താമസമില്ലാത്ത ഈ പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ ശല്യം കാരണം സ്കൂൾ നടത്തിപ്പിന് തടസ്സം വന്നപ്പോൾ പാലക്കലോടി എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.പിന്നീട് മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ ആർ ഒ സി അംഗീകാരം ലഭിച്ചപ്പോൾ കൂടുതൽ സൗകര്യം കണക്കിലെടുത്ത് ഇന്ന് പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു.1961 വരെ അഞ്ചാംതരം വരെയായിരുന്നു ക്ലാസുകൾ. പിന്നീട് കുട്ടികൾ വർദ്ധിച്ചപ്പോൾ സ്ഥല പരിമിതി മൂലം നാലാം തരം വരെ ആക്കി മാറ്റി. 1956 സ്ഥാപക മാനേജർ ആയ ഹൈദർ ഹാജിയുടെ അനാരോഗ്യംമൂലം ഇളയമകനും അധ്യാപകനുമായ ശ്രീ ആലിക്കുട്ടി എന്നവരെ മാനേജർ ആയി നിയമിച്ചു. ഈ കാലഘട്ടത്തിൽ കുട്ടികളുടെ വർദ്ധനവ് മൂലം കൂടുതൽ സ്കൂൾ കെട്ടിടങ്ങളും കുടിവെള്ള സൗകര്യവും  മൂത്രപ്പുരയും ഉണ്ടാക്കി. 1998 മാനേജറായ ആലിക്കുട്ടി അവർകളുടെ അനാരോഗ്യംമൂലം തൻ്റെ മകനായ ഹൈദരലിയെ മനേജരാക്കി നിയമിച്ചപ്പോൾ സ്കൂളിന് ചുറ്റുമതിൽ, പ്രീപ്രൈമറി, ഓഫീസ് റൂം തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായി. അദ്ദേഹത്തിൻ്റെ അനാരോഗ്യം മൂലം മാനേജ്മെൻ്റ് തൻ്റെ ഇളയ സഹോദരനായ ശ്രീ മുഹമ്മദ് യഹ്‌യക്ക് കൈമാറുകയും, അദ്ദേഹത്തിൻ്റെ കീഴിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ബഹുജന പങ്കാളിത്തത്തോട് കൂടി എല്ലാ ക്ലാസ്സ് റൂമുകളും ടൈൽ ചെയ്യുകയും എല്ലാ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികളും ഫാനുകളുമടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. ഇന്ന് മുന്നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന പോരൂർ പഞ്ചായത്തിലെ ഏക എൽപി വിദ്യാലയമാണ് നമുടെ സ്കൂൾ.