മർത്യനെകാക്കുന്ന അമ്മയാം ഭൂമിയെ
കാക്കണം നാമിന്ന് മക്കളെ പോൽ
മർത്യാനാം തന്നുടെ ക്രൂരതയെല്ലാമെ അമ്മയാം ഭൂമി ക്ഷമിച്ചീടുന്നു
അമ്മതൻ ദുഃഖം നാംകാണണം
ഭൂമിതൻ മക്കളെപോലെയിന്ന്
മർത്യാ ഭൂമിയെന്നമ്മയെ
സ്‌നേഹിച്ചീടിന്നാൽ
ഭൂമിയും മക്കളെപോൽ
നിന്നെ സ്നേഹിച്ചീടും
അങ്കിത്ത്.എസ്. ലാൽ
രണ്ടാം ക്ലാസ്