എ.എൽ.പി.എസ്. കുറ്റിപ്പുറം/മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടക്കൽ മുനിസിപ്പാലിറ്റിയിൽ തന്നെ ആദ്യമായി മാഗസിൻ പുസ്തകരൂപത്തിൽ പുറത്തിറക്കിയ വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്. കുറ്റിപ്പുറം.2009 ഇൽ തുടങ്ങിയ മാഗസിൻ ഇന്നും വളരെ സജീവമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകുന്നു.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കലാസൃഷ്ടികൾ ഉള്കൊള്ളിച്ചുകൊണ്ടു മികച്ച രീതിയിൽ തന്നെ മാഗസിൻ പുറത്തിറക്കാൻ വിദ്യാലയത്തിന് കഴിയാറുണ്ട് .മിഴി എന്നാണ് മാഗസിന് പേര് നല്കിയിരിക്കുന്നത്.മികച്ച കലാസൃഷ്ടികൾ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും അടുത്തുനിന്നു വരെ ലഭിക്കുന്നതിനാൽ കലാസൃഷ്ടികൾക്ക് യാതൊരുവിധ പഞ്ഞവും ഉണ്ടാകാറില്ല.പിഞ്ചുമനസ്സുകളിലെ നിഷ്കളങ്കമായ വർണനകളും ലോകത്തോടുള്ള കാഴ്ചപ്പാടും മുതിർന്നവരുടെ കഴിഞ്ഞകാലങ്ങളുടെ മനോഹരമായ അനുഭവങ്ങളും ഓർമകളും എല്ലാം ഉൾച്ചേർന്ന സൃഷ്ടികൾ എത്രതവണ വായിച്ചാലും മതിവരില്ല .മാഗസിനിലെ കലാസൃഷ്ടികൾ താഴെ നൽകുന്നു