നാടിനെ മുഴുവൻ ഭീതിയിലാഴ്ത്തിയ
ഭീകരനിവനുടെ പേരാ..
കോവിഡ് എന്ന കൊറോണാ.
നാലാൾ കൂടുനിടത്തു ചെന്നാൽ
കൂടെ പോരുന്നോനാ.
കോവിഡ് എന്ന കൊറോണാ.
കണ്ണിന്റെ കാഴ്ചകൾ കൊണ്ട്
കാണാനിവനെ കഴിയില്ല.
എന്നാലോ ലോകത്തിന്റെ
കണ്ണീരിവനെ കൊണ്ടല്ലോ..
നാമൊന്നായി ജാഗ്രതയായാൽ
ഇവനെയിന്നു തുരത്തീടാം..
മാസ്ക്കൊന്ന് മുഖത്ത് വെച്ച്
നമ്മൾക്കിവനെ അകറ്റീടാം..
സോപ്പ് കൊണ്ട് കൈകൾ കഴുകി
നമ്മൾക്കിവനെ കൊന്നീടാം.
ഇവ രണ്ടും കണ്ടാൽ ഉടനെ
കാണാൻ ഇവനെ കിട്ടില്ല.
സാമൂഹികാകലം പാലിച്ചാലും
നമ്മൾക്കിവനെ തുരത്തീടാം.
ഇനി എന്നും പുറത്തു പോയാൽ
ഇവയേ എന്നും ഓർത്തീടാം..