എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ജൈവ വൈവിധ്യ ഉദ്യാനം
ജൈവ വൈവിധ്യ ഉദ്യാനം
നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾക്ക് ഇരുന്ന് നിരീക്ഷിക്കാനും നടന്ന് നിരീക്ഷിക്കാനും ഉതകുന്ന തലത്തിൽ മനോഹരമായ ഒരു ജൈവവൈവിധ്യ ഉദ്യാനം നിലവിലുണ്ട്. ഇത്തരം ഒരു ശലഭോദ്യാനത്തിന് അടിത്തറ പാകിയത് 2010 ലാണ് . അത് കൂടുതൽ സൗകര്യപ്രദമായ തരത്തിൽ വിപുലീകരിച്ച് സജ്ജീകരിച്ചത് അധ്യാപക സംഘടനയായ KSTA യുടെ സമഗ്രവിദ്യാഭ്യാസ പദ്ധതയായ നിറവിന്റെ കൂടി ധനസഹായത്തോടെ ആണ്. 2016 ജനുവരി മാസത്തിൽ ഈ ഉദ്യാനം മക്കൾക്കായി തുറന്ന് കൊടുത്തു. മനോഹരമായ ഒരു ആമ്പൽക്കുളവും ചുറ്റിനും വിവിധങ്ങളായ ഔഷധ സസ്യങ്ങളും ഫല വൃക്ഷങ്ങളും ഉള്ള മനോഹര പ്രദേശമാണീ ഉദ്യാനം. |