എ.എൽ.പി.എസ്. ഊർങ്ങാട്ടിരി /ഒന്നാം തരം ഒന്നാന്തരം

Schoolwiki സംരംഭത്തിൽ നിന്ന്

ഒന്നാം തരം ഒന്നാന്തരം

ഈ വിദ്യാലയത്തിലെ ഒന്നാം ക്ലാസിനെ എല്ലാ മേഖലയിലും ഒന്നാമതാക്കുക എന്ന ലക്ഷ്യത്തോടെ 2017-18 അധ്യായനവർഷം മുതൽആരംഭിച്ച പ്രവർത്തന പദ്ധതിയാണ് ഒന്നാം തരം ഒന്നാന്തരം പ്രവർത്തന പദ്ധതി. ജൂൺമാസത്തിലെ ആദ്യ ശനിയാഴ്ച അവധിദിനത്തിൽമുഴുവൻ രക്ഷിതാക്കളേയും പങ്കെടുപ്പിച്ച് നടത്തുന്ന ക്ലാസ് പി ടി എ യോഗത്തിലാമണ് ഈ പ്രവർത്തനപദ്ധതി അവതരിപ്പിക്കുന്നത്. എല്ലാ രക്ഷിതാക്കളുടെയും പരിപൂർണ പിന്തുണ ഈ പദ്ധതിക്ക് ഉറപ്പാക്കുന്നു.

പാഠ്യപദ്ധതി വിനിമയം എങ്ങനെ, കുട്ടിയെ  പൗരനായി പരിഗണിക്കുക, പാരൻറിംഗ്, എന്നീ വിഷയങ്ങളിൽ വിശദമായ പഠനക്ലാസ് ആയാണ് ആദ്യ ക്ലാസ് പിടിഎ യോഗം നടക്കാറ്. മുൻവർഷങ്ങളിലെ ക്ലാസ് റൂം മികവുകൾപ്രസന്റേഷനായി അവതരിപ്പിക്കും. തുടർന്ന് എല്ലാ മാസത്തിലും വിലയിരുത്തൽ ക്ലാസ് പി ടി എ യോഗങ്ങൾ നടക്കും. ക്ലാസ് റൂമിലെ പ്രവർത്തനങ്ങൾ വാട്സപ്പ് ഗ്രൂപ്പുകൾ വഴി അതത് ദിവസങ്ങളിൽ രക്ഷിതാക്കൾക്ക് ലഭ്യമാക്കും.

ഒന്നാന്തരം പ്രവർത്തന പദ്ധതിയിൽ പാഠപുസ്തകത്തിനപ്പുറത്തേയ്ക്ക് ഒന്നാം ക്ലാസിൽ ലഭ്യമാവുന്ന അനുഭവങ്ങളിലൂടെ അവരെ ഒന്നാന്തരം വായനയിലേക്കും സ്വതന്ത്ര രചനയിലേക്കും നയിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുക. ഓരോ ഗ്രൂപ്പിനും സജ്ജീകരിച്ചിരിക്കുന്ന   വായനപ്പെട്ടിയിൽ  ഇംഗ്ലീഷ് മലയാളം ഭാഷകളിലായി നിരവധി വായനാകാർഡുകളാണ്  തയ്യാറാക്കിയിട്ടുള്ളത്. ഓരോ ദിവസവും പരമാവധി എണ്ണം വായനക്കാർഡുകളിലൂടെ കുട്ടികൾക്ക് കടന്നുപോകാനുള്ള  അവസരം സൃഷ്ടിച്ച്  വായനയിൽ അവർക്ക് താൽപര്യമുണ്ടാക്കുന്നു.

ഒന്നാം കാസിനനുയോജ്യമായ നിരവധി  പുസ്തകങ്ങൾ ഉൾക്കൊള്ളിച്ച് ക്ലാസ് ലൈബ്രറികൾ വിപുലീകരിച്ച് ഒന്നാം ക്ലാസ്സിലെ  പകുതി കാലമാകുമ്പോഴേക്ക് ലൈബ്രറി വായനയിലേക്ക്  കൂടി മക്കളെ സജ്ജരാക്കാ‍‌ുന്നു

ആദ്യമാസങ്ങളിൽ തന്നെ ക്ലാസിലെത്തുന്ന ദിന പത്രങ്ങളും ‍ ബാലമാസികകളും  അത്തരം വായനയിലേക്കുള്ള  താൽപര്യം കൂടി  വർധിപ്പിക്കുന്ന തരത്തിൽ പ്രയോജനപ്പെടുത്തുന്നു.