എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/എന്റെ സ്വന്തം പുസ്തകപ്പുര
2019-20 വർഷത്തിൽ നമ്മുടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെ വീട്ടിലും പുസ്തകപ്പുര( home library) ഒരുക്കുന്നതിലും ഓരോ കുട്ടിയുടെ വീട്ടിലും അധ്യാപകരുടെ നേതൃത്വത്തിൽ അതിന്റെ ഉദ്ഘാടനം നടത്തുന്നതിലും നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ടാബിൻറെയും മൊബൈലിൻറെയും അമിതമായ അടിമപ്പെടലിൽ നിന്ന് കുഞ്ഞുങ്ങളെ വായനയുടെ കൂടി ലോകത്തേയ്ക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് എൻറെ സ്വന്തം പുസ്തകപ്പുര എന്നത്.
പുസ്തകപ്പുരയുടെ വിവിധ ഘട്ടങ്ങളിൽ നടന്ന പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഇവിടെ കാണാം