സഹായം Reading Problems? Click here


എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ/അക്ഷരവൃക്ഷം/ ഈ നാളുകളും കടന്നു പോകും.

Schoolwiki സംരംഭത്തിൽ നിന്ന്
ഈ നാളുകളും കടന്നു പോകും.
ഞാനും എന്റെ കുട്ടുകാരും വളരെസന്തോഷത്തിലായിരുന്നു.ഞങ്ങൾ അടുത്ത ദിവസം നടക്കാനിരിക്കുന്ന

പഠനോത്സവത്തിന്റെ ഒരുക്കത്തിലായിരുന്നു.അതിന്റെ ഇടയിലാണ് യാതൊരു മുന്നറിപ്പും കൂടാതെ ആ ഞെട്ടിക്കുന്ന വാർത്ത എൻറെ കാതുകളിൽ എത്തിയത്.നാളെ മുതൽ സ്കൂളുകൾ അടച്ചിടുന്നു.പരീക്ഷകൾ ഇല്ലതാക്കുന്നു.പൊതുപരിപാടികൾ നിർത്തലാക്കുന്നു.പൊതു ഗതാഗതം നിർത്തിലാക്കുന്നു. വ്യാപാര മേഘലയിൽ കർശന നിയന്ത്രണം. ലോകം ഒരു നിമിഷം നിശ്ചലമായ അവസ്ഥ ! കുട്ടിയായത് കൊണ്ട് എനിക്കൊന്നും മനസ്സിലായില്ല. പിന്നീടാണ് എനിക്ക് മനസ്സിലായത്‌ കുറച്ച് നാളുകൾക്ക് മുംബ്‌ പത്രങ്ങളിലൂടെയും ടിവിയിലൂടെയും പറഞ്ഞു കേട്ട ആയിരങ്ങളുടെ ജീവൻ കവർന്നെടുത്ത കൊറോണ വൈറസ്‌ എന്ന മഹാമാരി നമ്മുടെ രാജ്യത്തും എത്തികഴിഞ്ഞിരിക്കുന്നു.ചൈനയിലാണു ഇതിന്റെ ഉത്ഭവം.ബുള്ളറ്റ് ട്രെയിൻ പോലെ വേഗത്തിൽ മുകളിലേക്ക് കുതിക്കുന്ന മരണസംഖ്യ ! ഓർത്തപ്പോൾ എനിക്ക്പേടിതോന്നി. ഓർമയിലൊന്നും ഇങ്ങനെ ഒരുകാലംഉണ്ടായിരുന്നില്ല.ഉമ്മയോ ഉപ്പയോ ഇങ്ങനൊരു രോഗം മുൻപ് ഉണ്ടായതായി പറഞ്ഞതായി ഓർമ്മയില്ല. മനുഷ്യനെ മൊത്തമായി വിഴുങ്ങുന്ന മഹാവിപത്താണ് കൊറോണ.പിന്നീടുള്ള നാളുകൾ എന്റെ ജീവിതം വല്ലാതെമാറ്റിയിരിക്കുന്നു. വീടിനു പുറത്തേക്ക്പോകാൻ പേടിയാണ്.അടച്ചിട്ട മുറിക്കുള്ളിൽ കുട്ടിയായ ഞാൻ എത്രനാൾ കഴിയും എന്ന് ഓർക്കുംബോൾ എനിക്ക് വിഷമം തോന്നാറുണ്ട്. എന്നാലും കൊറോണ എന്ന വിപത്തിനെ അതിജീവിച്ചേ പറ്റു. അതിന് വീട്ടിൽ ഇരുന്നെ പറ്റൂ. അനിയത്തിയോടൊപ്പം കളിച്ചും മാഷ് വാട്സ് ആപ്പ് വഴി അയക്കുന്ന വാർക്കുകൾ ചെയ്തും.ഗ്രാഫ്റ്റിങ്ങുകൾ ചെയ്തും ഈ അവധിക്കാലം തള്ളി നിൽക്കുകയാണ് ഞാൻ.മീനും ഇറച്ചിയും മാത്രം കഴിച്ച് ശീലിച്ച എന്നെ പയർ വർഗങ്ങളെയും പച്ചക്കറികളെയും കഴിക്കാൻ കൊറോണപ്രാപ്തനാക്കി.ഇനി നമ്മുക്ക് ശുദ്ധരാവാം വ്യക്തി ശുചിത്വം ആവോളം നിലനിർത്തി അവനവനോട് തന്നെ സത്യസന്ധത പാലിച്ച് പാർപ്പിടങ്ങളിലെതുങ്ങാം.ലോകം മുഴുവൻ വിഴുങ്ങാൻ വെംബുന്ന വൈറസിന്റെ വ്യാപനത്തിനെ തടയാൻ സർക്കാർ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടത് എന്റെകടമയാണ്.ആരോഗ്യരംഗത്തും മറ്റു മേഖലയിലും കഷ്ടപ്പെടുന്നവരുടെ വിലയാണ് എന്റെ സുരക്ഷിതത്വം എന്ന് ഞാൻവിശ്വാസിക്കുന്നു.ശരീരം കൊണ്ട് അകന്നും ഹ്യദയം കൊണ്ട് ഒന്നു ചേർന്നും ഈ മഹാമാരിയെ നമ്മുക്ക് ഇല്ലതാക്കാം.ഈ നാളുകളും കടന്ന് പോകും. സമാധാനത്തിന്റെ കിഴക്കൻ കാറ്റ് അതേ ലാഘവത്തോടെ വീശും...


MUHAMED SHAHSAD OT
3 A എ.എൽ.പി.എസ്. ഉദിന‌ൂർ സൗത്ത് ഇസ്ലാമിയ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം