ഉള്ളടക്കത്തിലേക്ക് പോവുക

എ.എസ്.ബി.എസ്. പേരൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഒറ്റപ്പാലം സബ്ജില്ലയിലെ ലക്കിടി പേരൂർ പഞ്ചായത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പ്രത്യേകതകൾ

  • മികച്ച അക്കാദമിക നിലവാരം
  • മത്സര പരീക്ഷകളിലെ ഉന്നത വിജയം
  • മനോഹരമായ സ്കൂൾ ക്യാമ്പസ്.
  • LSS-USS പരീക്ഷയി‍‍ൽ ഉന്നത വിജയം
  • സ്കൗട്ട് പരിശീലനം
  • സബ്ജില്ലാ മേളകളിൽ മികച്ച വിജയം
BAALA SAMAJAM
സ്കൂൾ അന്കണം
സ്കൂൾ അസംബ്ലി
SCHOOL ASSEMBLY

ചിത്രശാല

എന്റെ ഗ്രാമം പേരൂർ

പത്തിരിപ്പാലയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പേരൂർ . കാർഷിക രീതിക്കും സംഭാവനകൾക്കും പേരുകേട്ടതാണ് പേരൂർ.

വിദ്യാലയം

എ.എസ്.ബി.എസ് പേരൂർ

പാലക്കാട് ജില്ലയിൽ ലക്കിടി പേരൂർ പഞ്ചായത്തിലെ ആറാം വാർഡിൽ പേരൂരിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പേരൂർ എ എസ് ബി സ്കൂൾ . പേരൂർ നായർ വീട്ടിലെ മുത്തശ്ശിയായ നീലിയമ്മ എന്ന കുട്ടിനേത്യരാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . 1910 ജനുവരി 10 ന് പേരൂരിലെ പ്രസിദ്ധമായ നായർ വീടിന്റെ മാനേജ്‍മെന്റിൽ ചുരുക്കം കുട്ടികളും ഒരു ചെറിയ ഷെഡുമായി ഈ സരസ്വതീക്ഷേത്രം ആരംഭിച്ചു. സാമ്പത്തികമായും , വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഈ നാട്ടിലെ ജനങ്ങൾക്ക്‌ സൗജന്യമായി അക്ഷരവിദ്യാഭ്യാസം നൽകുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ഉദ്ദേശ്യം . നാലാം തരം വരെ മാത്രമായിരുന്നു എലിമെന്ററി സ്കൂൾ .1957 ,58 ,59 വർഷത്തോടുകൂടി സീനിയർ ബേസിക് സ്കൂൾ (യു .പി ) ആയി ഉയർത്തപ്പെട്ടു . പ്രീ പ്രൈമറി മുതൽ 7 ആം തരം വരെ അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഇന്ന് 105 ആം വയസ്സിൽ എത്തി നിൽക്കുകയാണ് .