എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/ബുദ്ധിയാണ് ശക്തി
ബുദ്ധിയാണ് ശക്തി
ഒരിടത്ത് ഒരിടത്ത് ഒരു കണ്ടൻപൂച്ച ഉണ്ടായിരുന്നു. നല്ല വണ്ണം തടിച്ചുകൊഴുത്ത കറുത്ത നിറമുള്ള ഒരുകണ്ടൻപൂച്ച.ശരീരപ്രകൃതിപോലെതന്ന അവനൊരുബുദ്ധിസമർത്ഥനുമായിരുന്നു.അവൻ താമസിച്ചവീട്ടിലെ ഇരകളാകുന്ന എലികൾ ദുഃഖിതരാണ്.തിരിഞ്ഞും വളഞ്ഞും,ഒളിഞ്ഞും പാത്തും,ഓടിയും ചാടിയും., അവൻ എലികളെ ഇരകളാക്കി. കാലങ്ങൾ ഒരുപ്പാട് കഴിഞ്ഞപ്പോൾ കണ്ടൻപൂച്ചയുടെ ശക്തി ക്ഷയിച്ചു തുടങ്ങി. പണ്ടത്തെപ്പോലെ ഓടാനും ചാടാനും കഴിയാതെയായി.അവന് ഇരകളെ കിട്ടാതെ വലയാൻ തുടങ്ങി. കണ്ടൻപൂച്ചയുടെ തളർച്ച എലികൾ ആഘോഷമാക്കി.അവർ അലമാരയിലും തട്ടിൻപുറങ്ങളിലും തുരന്നു കയറാൻ തുടങ്ങി. നിയന്ത്രിതമല്ലാത്ത തുരന്നു കയറ്റം മൂലം കണ്ടൻപൂച്ചയുടെ മുന്നിൽ ഒരു ഉപായം ഉദിച്ചു.ഒരുദിവസം അവൻ ചത്തതുപോലെ കിടന്നുകൊണ്ട് അഭിനയിച്ചു. പതിവുപോലെ തുരന്ന്കയാറാനെത്തിയ എലികൾ അവനേകണ്ട് അത്ഭുതപ്പെട്ടുപോയി.അവർ കണ്ടന്റെ അടുത്തുപോയി നിന്നുകൊണ്ട് വാലിലും ചെവിയിലുമെല്ലാം പിടിച്ചുവലിക്കാൻ തുടങ്ങി.പെട്ടന്ന് കണ്ടൻപൂച്ച ചാടി എണീറ്റുകൊണ്ടു എലികളെ അകത്താക്കി.വിരണ്ടോടിയ മറ്റു എലികൾക്കും ഇതു പാഠമായി.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ