എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്ക് പിടിച്ച് നിർത്തി. എല്ലാം താനാണെന്ന ഭാവത്തിൽ ലോകം ഭരിച്ചിരുന്ന മനുഷ്യൻ്റെ പദ്ധതികളെല്ലാം കൺമുന്നിൽ തകർന്നു പോയി. വിദൂരങ്ങളിലേക്ക് പോയവർക്കെല്ലാം തല താഴ്ത്തി സ്വന്തം വീടുകളിലേക്ക് തിരിച്ച് പോരേണ്ടി വന്നു. ഇതൊരു പാഠമാണ്. ഒന്നിന്റെ പേരിലും ഒരു നിമിഷം പോലും അഹങ്കരിക്കാൻ നമുക്ക് അർഹതയില്ല. ഇവിടെ ഇപ്പോൾ ജാതിയും മതവും രാഷ്ട്രീയം ഒന്നും വിഷയമല്ലാതായി. അമ്പലങ്ങളും പള്ളികളും ഒക്കെ നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ മാത്രം സന്ദർശിക്കാവുന്ന സ്ഥലങ്ങളാണെന്ന് ബോധ്യം വന്നു. സ്വന്തം കർമ്മങ്ങൾ ആത്മാർത്ഥമായി ചെയ്തിട്ട് കണ്ണടച്ച് ഒരു നിമിഷം പ്രാർത്ഥിച്ചാൽ മതി. അത് ഈശ്വരൻ കൈ കൊള്ളും. കോടികൾ ബാങ്കിൽ ഉണ്ടെങ്കിലും നമുക്ക് ആവശ്യം ഇത്തിരി ഭക്ഷണവും കിടക്കാൻ ഒരു ഇടവും മാത്രമാണെന്ന തിരിച്ചറിവ് ഉണ്ടായി. എവിടെ പോയി എന്തെല്ലാം സാഹസങ്ങൾ കാണിച്ചാലും ഒടുവിൽ തിരിച്ച് എത്തേണ്ടത് നമ്മുടെ സ്വന്തം വീട്ടിലേക്ക് ആണെന്ന സത്യവും മനസ്സിലായി. ഇതൊരു വീണ്ടു വിചാരത്തിനുള്ള സമയമാണ്. ഒന്നിന്റെ പേരിലും ഒരു നിമിഷം പോലും അഹങ്കാരി ക്കാൻ നമുക്ക് അർഹത ഇല്ല. ഇവിടെ ഇപ്പൊൾ പാമരനും പണ്ഡിതനും ഇല്ല. മുതലാളിയും തൊഴിലാളിയും ഇല്ല. എതിരെ വരുന്നത് സുന്ദരൻ ആണോ സുന്ദരി ആണോ എന്നു പോലും തിരിച്ചറിയാൻ പറ്റില്ല. കണ്ണ് മാത്രമേ പുറത്തുള്ളൂ. ബാക്കി ഭാഗം മാസ്ക് സ്വന്തമാക്കി. ഒരു സുനാമിയോ പ്രളയമോ സൂക്ഷ്മ നേത്രങ്ങൾക്ക് കാണാൻ പോലും കഴിയാത്ത ഒരു വൈറസോ മതി ജീവിതം ആകെ തകിടമറിയാൻ. എത്രയും വേഗം ഈ ഇരുട്ട് മാറട്ടെ. പുതിയ പ്രകാശത്തിലേക്ക് പുതിയ മനസ്സുമായി കടന്നു ചെല്ലാൻ വഴി ഒരുങ്ങട്ടെ.

                                                  അപ്പോഴും ഇന്നത്തെ ഈ ജീവിതചര്യ ഓർമയിൽ ഉണ്ടാകണം.



സാന്ദ്ര.ആർ
7 E എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം