എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

'അമ്മേ...'രാവിലെ ആ വിളിക്ക് കടുപ്പം കുറവായിരുന്നു..കിളികൾഅതിനൊന്നും അനുവദിക്കാതെ പരസ്പരം വാതോരാതെ ചിലക്കുന്നു..ദേവൂട്ടിയാണെങ്കിൽ ഉമ്മറത്തെ തൊടിയിൽ നിന്നും മയിൽപ്പീലി ശേഖരിക്കുന്ന തിരക്കിലാണ്..'അമ്മേ' ആ വിളി അമ്മയുടെ ചെവി വരെ മുഴങ്ങി..."എന്താ മോനെ...ഇത്ര ഒച്ചത്തിൽ പറയുന്നത്? " ഇന്ന് ഞാൻ മീനുയേടത്തിയുടെ വീട്ടിൽ പാൽ കൊടുക്കാൻ ചെന്നപ്പോൾ അവർ പറഞ്ഞു.....!"എന്താ മോനെ ഇങ്ങനെ കിതയ്ക്കുന്നത് ഇന്നാ ഈ വെള്ളം കുടിച്ചിട്ട് ബാക്കി പറയൂ..' "ങാ...ഇന്ന് മുതൽ 21 ദിവസത്തേക്ക് ലോക്ക്ഡൗണ് ആണത്രേ..! ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി അറിയിച്ചത് എന്നും അവർ പറഞ്ഞു..." എന്തിനാ എന്ന് അറിയില്ല ; അപ്പോൾ അമ്മയ്ക്ക് ജോലിക്ക് പോണ്ടേ?അച്ഛൻ പോയിരിക്കുകല്ലേ...?'ഇന്ന് മുതൽ ആർക്കും ജോലിയും ഉണ്ടാവില്ല..പുറത്ത് ഇറങ്ങിയാൽ പോലീസ് നടപടി ഉണ്ടാവുമത്രേ!" "അയ്യോ എന്റെ പെൻഷൻ......"മുത്തശ്ശൻ ഇടയ്ക്ക‌ുകയറി.പക്ഷെ ഒന്നും അറിയാത്ത പോലെ ആ മരത്തിലെ കിളികൾ ചിലച്ചു കൊണ്ടിരുന്നു...അമ്മ പറഞ്ഞു.:"ഇവിടെ ജോലിക്കാര്യം പറയുമ്പോഴാണ് അദ്ദേഹത്തിന്റെ പെൻഷൻ!"."പിന്നേ..നീ ഒന്നും എടുക്കാത്ത പോലെ അല്ലെ പറഞ്ഞതു കേട്ടാൽ?...അതുപിന്നെ ആവശ്യം വന്നതുകൊണ്ടല്ലേ..!എന്ത്..കുപ്പിവളകളോ? "എന്റെ മുത്തശ്ശൻ അത് വിട്ടുകളാ.. "പാച്ചു തർക്കിച്ചു.. അതാ അമ്മേ..അച്ഛൻ വരുന്നു...!എന്താ മനുഷ്യാ ഇന്ന് ജോലിയില്ലേ?..അത് പിന്നെ കൊറോണ കാരണം രാജ്യത്തു ലോക്ക്ഡൗൻ നിബന്ധന വന്നിരിക്കുന്നു..!അതുകൊണ്ട് ഇനി കുറച്ചു ദിവസം എല്ലാം അടച്ചിട്ടുണ്ടാവും!!അപ്പോ ഞാൻ പറഞ്ഞതൊന്നും വാങ്ങിയില്ലേ.....? അമ്മ മറുപടി നൽകി .."അതല്ലേ ഞാൻ പറഞ്ഞത് ജോലിയൊന്നും ഉണ്ടാവില്ല എന്ന്..!ആകെ ഈ പോക്കറ്റിൽ ഉള്ളത് കഴിഞ്ഞ ആഴ്ചത്തെ 2 ലോട്ടറിയും..പിന്നെ ഒരു പഴയ പേഴ്സ‌ും...!"അപ്പൊ ഇന്നും പട്ടിണി ആണല്ലേ..? മുത്തശ്ശൻ പറഞ്ഞു.."അമ്മേ വിശക്കുന്നു"... ദേവൂട്ടി തൊടിയിൽ നിന്നും കിട്ടിയ മയിൽപ്പീലി തലയിൽ ചൂടികൊണ്ട് ചോദിച്ചു. "ങാ മോളെ..ഇന്ന് കുറച്ചു സ്‌പെഷ്യൽ ആണ്.."എന്താ അച്ഛാ അത്? നൂഡിൽസ് ആണോ? ദേവൂട്ടിക്ക് കൊതി ആവുന്നു..!അതിന്റെ പേരാണ് കൊറോണ.."അതെന്താ അച്ഛാ ?"അതൊരു വൈറസ് ആണ്..!"ആദ്യം നമ്മൾ അതിനെ കഴിക്കും..പിന്നെ അത് നമ്മളെ തിന്നും...!!" "അപ്പോൾ ഇന്നും പട്ടിണി ആണല്ലേ വിശപ്പ് മാറ്റാൻ?"..ദേവൂട്ടിയുടെ മുഖം വാടി..."അമ്മേ ഞാൻ കളിക്കാൻ പോണു...അപ്പോഴാണെങ്കിൽ കണാരൻ ചേട്ടന്റെ വീട്ടിലെ പച്ച മാങ്ങ എങ്കിലും വലിക്കാലോ.."! "മോനെ അങ്ങനെ ആണെങ്കിൽ എനിക്കും കൊണ്ടുവാ..എന്റെ വയർ പുകയുന്നു"മുത്തശ്ശൻ അരുളി....!!"എന്നിട്ട് വേണം നിന്നെ പോലീസ് പിടിച്ചുകൊണ്ടുപോവാൻ"അമ്മ വിലക്കി...."പിന്നെ എന്തു ചെയ്യും എനിക്ക് വിശക്കുന്നു...." ഇനി ഇപ്പൊ ഇത് കരുതിയാൽ മതി..."എല്ലാരുടെയും ശ്രദ്ധ കൈപ്പറ്റി കൊണ്ട് അച്ഛൻ പറഞ്ഞു.... " നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും"


അബ്ദുൽ ബാസിത് യു
9 G എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ