എ.എം...യു..പി,എസ്.കോട്ട്/അക്ഷരവൃക്ഷം/സ‍ൂക്ഷിച്ചാൽ ദ‍ുഖിക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ‍ൂക്ഷിച്ചാൽ ദ‍ുഖിക്കേണ്ട


മാർച്ച് മാസം ആയപ്പോൾ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു .പരീക്ഷ കഴിഞ്ഞാൽ സ്കൂൾ അടക്കും. പിറ്റേദിവസം തന്നെ ഉമ്മയുടെ വീട്ടിലേക്ക് പോക‍ുന്ന പതിവ് ഈ വർഷവും ആ പതിവ് തെറ്റിക്കില്ല. എന്തായിരുന്നു കണക്കുകൂട്ടൽ .ഉപ്പ വിദേശത്തായതിനാൽ അവധിക്കാലം ചിലവഴിക്കാൻ ഉമ്മ വീട്ടിൽ പോകുന്നതിന് ഉപ്പാക്ക് വിരോധമൊന്നുമില്ല .കുടുംബത്തിലെ കുട്ടികളും ,കൂട്ടുകാരും ഒന്നിച്ച് തൊടിയിലും ,പിന്നെ മരച്ച‍ുവട്ടിലുള്ള കളി ,ഊഞ്ഞാലാട്ടം ഹാ ഓർക്കുമ്പോൾ തന്നെ എന്ത‍ു രസം. പക്ഷേ എല്ലാം കുറച്ച് ദിവസങ്ങൾ കൊണ്ട് മാറി മറി‍ഞ്ഞ‍ു . ഇന്ന് നമുക്ക് വേറെ ഒന്നിനെ കുറിച്ചും ചിന്തിക്കാൻ കഴിയുന്നില്ല .പകർച്ചവ്യാധികളെ എന്നും നമ്മൾ അല്പം പേടിയോടെയാണ് കണ്ടിരുന്നത് .ചിക്കൻപോക്സ് ,(നാട്ടിൽ പൊട്ടി എന്നു പറയും )അതുപോലെ ചെങ്കണ്ണ് ഇവയെ അടുത്തുള്ള കൂട്ടുകാർക്കോ ,വീട്ടിൽ ആർക്കെന്കില‍ും വന്നാൽ അടുത്തു പോകാൻ പാടില്ല എന്ന് മുതിർന്നവർ പറയും .അവരുടെ വസ്ത്രങ്ങളും മറ്റും ഒന്നിച്ചു കഴുകാതെ ചൂടുവെള്ളത്തിൽ കഴുകുന്നതും കണ്ടിട്ടുണ്ട് .ഇതൊക്കെ രോഗം മറ്റുള്ളവരിലേക്ക് പകരാതെ നോക്കാൻ വേണ്ടിയാണെന്നും അറിയാം. പക്ഷേ ഇന്ന് ലോകത്തെ മുഴുവൻ പേടിപ്പിച്ച‍ു കള‍ഞ്ഞ കൊറോണ എന്ന വൈറസ് രോഗം മാസങ്ങൾക്കു മുമ്പാണ് കേരളത്തിൽ ആദ്യമായി എത്തിയത് . മൂന്നുമാസം മ‍ുന്പ് വിദേശത്ത് നിന്നും വന്ന രണ്ടു മൂന്നു പേർക്കാണ്ആദ്യം വന്നത് .പിന്നീട് വലിയ പ്രശ്നങ്ങൾ ഉണ്ടായില്ല .എന്നാൽ ഇറ്റലി,ചൈനഎന്നീ രാജ്യങ്ങളിൽ ഈ സമയത്ത് ഈ വൈറസ് രോഗം ന്നായി ബാധിച്ചിര‍ുന്ന‍ു.മുൻകരുതലെന്ന നിലയ്ക്ക് സ്കൂളുകളിൽ രോഗവുമായി ബന്ധപ്പെട്ട വീഡിയോകൾ പ്രദർശിപ്പിച്ച‍ു. പിന്നീട് മാർച്ച് മാസത്തിന്റെ ആരംഭത്തിൽ നമ്മുടെ ഇന്ത്യയിൽ കോവിഡ് 19 എന്ന രോഗം പിടിമുറുക്കി .മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ലോക് ഡൗൺ പ്രഖ്യാപിച്ചു .പരീക്ഷകൾ മാറ്റിവെച്ചു .നമ്മോട് നിരന്തരം പറയുന്നുണ്ട് ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. .പുറത്തുപോകുമ്പോൾ മാസ്കോ ടവ്വലോ ഉപയോഗിക്കുക .കൈകൾ ഡെറ്റോൾ ,സാനിറ്ററി മുതലായവ ഉപയോഗിച്ച് കഴുകുക .വിദേശത്തു നിന്ന് വന്നവർ റിപ്പോർട്ട് ചെയ്യുകയും ഐസൊലേഷൻ വാർഡുകളിൽ കഴിയുകയും ചെയ്യുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്ന് കേട്ടിട്ടില്ലേ -നമ്മളെ സൂക്ഷിക്കുക. .ഒറ്റക്കെട്ടായി നമുക്ക് ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും.


അൻസില പി
5 B കോട്ട് എ എം യ‍ു പി എസ് തിര‍ൂർ ,തിര‍‍ൂർ,മലപ്പ‍ുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം