സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജാതി വർണ വിവേചനങ്ങൾ കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ ഈഴവസമുദായത്തിലെ വിദ്യാസമ്പന്നരായ അധ്യാപകരെ ഗവൺമെന്റ് ജോലി എടുക്കാൻ അനുവധിക്കാതിരുന്ന കാലത്ത് ശ്രീ. ആർ. ഗോവിന്ദൻ തന്റെ പുരയിടത്തിൽ നിന്ന് സ്വന്തമായി കല്ല് വെട്ടി "റ്റി" അാകൃതിയിൽ ഷെഡ് കെട്ടി സ്വ യം നിർമ്മിച്ചതായിരുന്നു നെയ്യന്റെ വിള സ്കൂൾ. എച്ച്. എം ഉം മാനേജരും ഗോവി ന്ദൻ മാഷായിരുന്നു. ആദ്യ ബാഞ്ചിലെ കുട്ടി സലാഹു ദ്ദീൻ (റാത്തിക്കൽ) ആയിരുന്നു. അദ്ദേഹം ഉന്നത തലത്തിൽ ജോലിയിൽ പ്രവേശിച്ച ആളാണ്. തുടർ പഠനത്തിന് വേണ്ടി കുറച്ചുപേർ ചേർന്ന് വിദ്യാ വിലാസിനി എന്ന സ്കൂൾ സ്വന്തം വസ്തുവിൽ ആരംഭിക്കാൻ ധൈര്യം കാണിച്ചു. ഇതേ തുടർന്ന് വിളബ്ഭാഗത്തെ പ്രമുഖ കുടുംബത്തിലെ അംഗങ്ങളായ ശ്രീ. എൻ. എം മാർത്താണ്ഡൻ (മാവിള) ശ്രീ. ആർ എം നാരായണൻ (കുഴിവിള) എന്നിവരുടെ കൂട്ടായ ശ്രമത്തിലാണ് ആശാൻ മെ മ്മോറിയൽ ബർണാക്കുലർ മിഡിൽ സ്കൂൾ എന്ന വിദ്യാലയം സ്ഥാപിതമായത് തുടർന്ന് ഒരു ട്രെയിനിംഗ് സ്കൂൾ തുടങ്ങുന്നതിനുള്ള ശ്രമങ്ങൾ നടന്നു.15 അംഗങ്ങൾ അടങ്ങുന്ന ഒരു ടീമിന്റെ കൂട്ടായ ശ്രമത്തിന്റെ ഫലമായി സ്കൂളിന് യിനിംഗ് സ്കൂളായി അംഗീകാരം ലഭിച്ചു. സ്ഥിരമായ ഒരു ആസ്ഥാനത്തിനായി ശ്രീ. മാധവൻ (മീനാംകുന്ന്)-നെ സമീപിക്കുകയും ട്രെയിനിംഗ് സ്കൂളിന് സ്ഥിരമാ യ ഒരു ആസ്ഥാനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ സ്ഥലത്ത് ട്രെയിനിംഗ് സ്കൂളിന്റെ അവശ്യകത മനസിലാക്കികൊ ണ്ട് അദ്ദേഹം ശ്രീ. പരമു (ബി. എ. എൽ. റ്റി) സ്കൂൾ നടത്തിപ്പിനായി നിയോഗിക്കു കയും 100 സെന്റ് വസ്തു വിട്ട് നൽകാൻ സൗമനസ്യം കാണിക്കുകയും ചെയതു. ഈ പ്രവർത്തനമാണ് 1935 ൽ ഇങ്ങനെ ഒരു ട്രെയിനിംഗ് സ്കൂൾ സ്ഥാപിതമാക്കു ന്നതിന് വഴി തെളിച്ചത്. പിന്നീട് സ്കൂൾ ഗവൺമെന്റിന് വിട്ടു നൽകുകയും ഇത് എ. എം. റ്റി. റ്റി ഐ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ആയി മാറുകയും ചെയ്തു.