പ്രവേശനോത്സവം 2025-26

അയിരൂർ കളത്തറ എ എം യു പി സ്കൂളിലെ പ്രവേശനോത്സവം സിവിൽ സർവീസ് റാങ്ക് ജേതാവ് സൗമ്യ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി താഹിറാബീഗം അധ്യക്ഷത വഹിച്ചു. യു എസ് എസ് പരീക്ഷയിൽ വിജയം നേടിയ ഗൗരിശങ്കർ, ദേവനന്ദൻ, അംബരീഷ് എന്നിവരെ ഇലകമൺ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ആർ സൂര്യ ഉപഹാരം നൽകി അനുമോദിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീ ലൈജുരാജ്, ബിആർസി ട്രൈനർ ശ്രീമതി മനീഷ, സ്കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു. നവാഗതരായ കുട്ടികളെ വരവേറ്റു. എല്ലാ കുട്ടികൾക്കും പായസവും, മധുരപലഹാരങ്ങളും നൽകിസ്വീകരിച്ചു.

 

ജൂൺ 5 പരിസ്ഥിതി ദിനം

 

ജൂൺ 5നു പരിസ്ഥിതിദിനം ആഘോഷിച്ചു. കുട്ടികൾ വൃക്ഷതൈകൾ നട്ടു. പോസ്റ്റർ നിർമ്മണം, പരിസ്ഥിതിദിന ക്വിസ്, പ്രസംഗം എന്നിവ നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ നടത്തി.

ജൂൺ 19 വായനദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19നു വായന ദിനം ആഘോഷിച്ചു. പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു. കുട്ടികളെല്ലാവരും വായനദിന പ്രതിജ്ഞ നടത്തി. പോസ്റ്റർ, ക്വിസ്, വായനക്കുറിപ്പ്, പ്രസംഗം എന്നിവ നടത്തി.

 

ജൂൺ 26അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

ജൂൺ 26നു അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. കുട്ടികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. പോസ്റ്റർ നിർമിച്ചു.വർക്കല പോലീസ് സ്റ്റേഷനിലെ ശ്രീ ബിജു സർ കുട്ടികൾക്കായ് (ഉണർവ്) ലഹരിക്ക് എതിരെ എന്ന വിഷയവുമായ് ബന്ധപ്പെട്ട ക്ലാസ്സ്‌ നടത്തി....

 
 

ജൂലൈ 5 ബഷീർ ദിനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെആഭിമുഖ്യത്തിൽജൂലൈ 7 തിങ്കളാഴ്ച ആണ് സ്കൂളിൽ ബഷീർ ദിനം ആഘോഷിച്ചത്. ക്ലാസ്സ്‌ 5ലെ കുട്ടികൾ ബഷീർ കൃതികളും, കഥാപാത്രങ്ങളും പരിചയപ്പെടുത്തി. ബേപ്പൂർ സുൽത്താൻ എന്ന കവിതക്ക് ദൃശ്യാവിഷ്കാരം നടത്തി.ബഷീർ കൃതികളായ പൂവമ്പഴം, മതിലുകൾ എന്നിവ നാടക രൂപത്തിൽ അവതരിപ്പിച്ചു. പ്രസംഗം, പോസ്റ്റർ, എന്നിവ തയാറാക്കി. ബഷീർ ദിന ക്വിസ് നടത്തി.

 

ജൂലൈ 17 നു സ്കൂൾ തല  വാങ്മയം ഭാഷാ പ്രതിഭ 2025-26 പരീക്ഷ നടന്നു

വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വാങ്മയം ഭാഷാ പ്രതിഭ 2025-26 പരീക്ഷയിലെ സ്കൂൾ തല വിജയികൾ.ഒന്നാം സ്ഥാനം ഭാഗ്യ ,രണ്ടാം സ്ഥാനം നൗഫിയ &മുഹമ്മദ്‌ ഹാഷിക്.

ജൂലൈ 21 ചാന്ദ്രദിനം

സയൻസ് &സോഷ്യൽ സയൻസ് ക്ലബ്ന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21നു ചാന്ദ്രദിനാഘോഷം നടന്നു. ഡോക്യൂമെന്റി പ്രദർശനവും, ക്വിസ്, പ്രസംഗം, പോസ്റ്റർ എന്നിവ നടത്തി.ഒന്നാം സ്ഥാനം സൈദ (ക്ലാസ്സ്‌ 6)&ആനന്ദ് (ക്ലാസ്സ്‌ 5)

രണ്ടാം സ്ഥാനം വരദകൃഷ്ണൻ (ക്ലാസ്സ്‌ 6) മൂന്നാം സ്ഥാനം മുഹമ്മദ്‌ അയിൻ (ക്ലാസ്സ്‌ 6)&മുഹമ്മദ്‌ സുബൈർ (ക്ലാസ്സ്‌ 5)

 
ക്വിസ്,