കാട്ടാറു വഴിതെറ്റി ഇരമ്പിക്കുതിക്കയായ്
കാടകം ഞെട്ടിവിറയ്ക്കയായ്
വാനിതിൽ ഗർജ്ജിച്ചിതെത്തുന്നവൾ
വജ്രതേജസ്സുമായ് മിന്നൽ പിണർ
കാഞ്ചന വല്ലിപോൽ മിന്നൽ പിണർ
വാനിതിൽ മിന്നി മറയുന്നിതാ....
ഒത്തിരി ക്ഷമയേകൂ എന്റെ ദേവീ....
ഒത്തെങ്കിൽ പൈക്കളെ കൊണ്ടു പോകാം
കോപമിതെന്തിനാണെന്റെ ദേവീ....
കോപത്തിലൊത്തിരി ശാന്തി നൽകൂ
അലറുന്നതെന്തിനാണെന്റെ ദേവീ ....
അല കടലാഴത്തിലേറുന്നതും.....
കേഴുന്ന പൈക്കിടാവെന്ന പോലേ....
ഉൾഭയം കൊള്ളുന്നിതെൻ നെഞ്ചകം
നിന്നമ്മയവിടെ കേഴുന്നിതാ.....
നെഞ്ചകം കേണു വിളിക്കുന്നിതാ....
പോരുക പോരുക എന്നരികിൽ
നേരം കളയാതെ പോരുക നീ....
നീയിങ്ങ് പോരുക എന്നരികിൽ
നീയതോ തുള്ളി രസിക്കുന്നുവോ...
വെള്ളിടിപ്പൊട്ടിച്ചു മിന്നൽ പിണർ
മിന്നി വരുന്നെന്റെ പൈക്കിടാവേ...
ചാടി രസിക്കേണ്ടും നേരമല്ലായിപ്പോൾ
നേരം പഴാക്കാതെ വായോ നീയും