പ്രവേശനോത്സവ ദിനമല്ലോ.
പ്രകൃതി വീണ്ടുമുണർന്നല്ലോ.
മഴ മഴ മഴ മഴ മധുരമഴ
മാനത്തുണ്ടൊരു മാമാങ്കം!
കൂട്ടുപെട്ടി തുറന്നീടാം.
കൂട്ടുകാരെ കണ്ടീടാം.
കൂട്ടുകൂടി നടന്നീടാം.
കുരുവികളായി പാറീടാം.
മണ്ണിനുവേണം മരങ്ങളേറെ
നമുക്കുവേണം നന്മകളേറെ
നന്മകൾ നട്ടു തുടങ്ങീടാം
നന്മകളോടെ വളർന്നീടാം
'സാറ്റു' കളിച്ചു തുടർന്നീടാം
'സാറ്റ'ടിച്ചു ചിരിച്ചീടാം.
ശത്രുത നമുക്കൊഴിവാക്കീടാം
ശക്തമായി പഠിച്ചീടാം
നന്മകളാകും പൂക്കൾ വിതറി
നവാഗതരെ വരവേൽക്കാം