എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ കുമാരനാശാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കുമാരനാശാൻ


'വീണപൂവും' പിന്നെ 'കുട്ടിയും തള്ളയും'
ഒട്ടേറെ കവിത രചിച്ചു ഭവാൻ.
മഹാകവേ! നീ തന്നതെത്രയോ കവിതകൾ
മഹാകാവ്യ സന്ധ്യകൾ കുളിർരാത്രികൾ.

കാലം തൻ കാതങ്ങൾ താണ്ടിനീയെത്രയോ
കാവ്യസുമങ്ങൾ വളർത്തിവച്ചു!
അത്രയും നിന്നിൽ ബഹുമാനമെത്തിച്ചു
ഉത്തുംഗമായി പരിലസിപ്പു.

ഗുരുദേവൻതൻ പ്രിയശിഷ്യനങ്ങ് ഗുരുവായി നീയുമീക്കാവ്യലോകേ!
ജ്ഞാനം പകർന്നൊരു പുണ്യമായി
നാട്ടിലാരാധനാ പാത്രമായി.

എഴുതിയ കവിതകളത്രയും സുന്ദരം
നല്ലപോൽതാളിൽ കുറിച്ചുവച്ചു.
ജനഹൃദയങ്ങളിൽ മായാത്ത വ്യക്തിനീ
മനിതരിൽ പുളകം വിതച്ച കവി.

ഗുരുദേവനെക്കാണുവാൻ പോയതാണോ
വരമൊന്നുനേടുവാൻ പോന്നതാണോ? തോണിയോ പല്ലനയാറോ നിൻകാലനായ്
തോണിയിൽ കൂടേറി വന്നവരോ

അപർണ്ണ രാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത