കവിതയോടാണെന്റെ പ്രണയം.
കവിതയിലാണെന്റെ ഹൃദയം.
മഴപോലെ പെയ്തു നീ നിന്നിടേണം.
പുഴപോലെ എന്നിലൊഴുകിടേണം.
ഒരു പൂവിൻ ഗന്ധമായ് തീർന്നിടേണം.
ഒരു പാട്ടിൻ ഈണമായ് വന്നിടേണം.
ശലഭമായ് ഒന്നുപറന്നുയരാൻ
ഒരുവഴികാട്ടുക നീ കവിതേ.
വെയിലിൽ തണലാകൂ നീയുംഞാനാ-
കുയിലിന്റെ നാദമായ് മാറാം.
വയലിന്നിളം കതിരാകൂ എന്നിലെ-
വയൽക്കിളിക്കാശ്വാസ ഗീതമാകൂ.
കാറ്റിലൂടെന്നിൽ പറന്നിറങ്ങൂ സഖീ...
എന്നുമെൻ ചങ്ങാതി പ്രാവായിടൂ.
മയങ്ങുമ്പോഴെന്നോടു ചേർന്നിടേണം.
ഉണരുമ്പോഴേന്നിൽ തുളുമ്പിടേണം.
എൻപ്രണയ പുഷ്പമായ് പൂവാടികേ...
എന്നും സുഗന്ധം ചൊരിഞ്ഞിടേണം.
എൻപ്രിയ തോഴിയായ് എപ്പോഴും നീ
ആത്മാവിനുള്ളിൽ കുടികൊള്ളണം.