എന്റെ കുടുക്ക കൊച്ചു കുടുക്ക
അച്ഛൻ തന്നൊരു പുത്തൻ കുടുക്ക
കിലുകിലെ കിലുകിലെ എന്റെ കുടുക്ക
ചിലു ചിലു ചിലു ചിലു നല്ല കുടുക്ക
ഉള്ളിലെന്താ മഞ്ചാടി മണിയോ?
കിലു കിലു കിലുങ്ങും മുത്തുകളാണോ?
കല്ലോ പുല്ലോ എന്താണിത്ര
ഉള്ളിലിതെന്താണെന്താണ്?
എന്താണത്രെ അറിയാൻ കൗതുകം
ഞാനങ്ങെറിഞ്ഞു പൊട്ടിച്ചാലോ?
അറിയാം ഉള്ളിൽ എന്താണെന്ന്
ഉള്ളിൽ ഉള്ളത് എന്താണെന്ന്
ഉള്ളിൽ ഉള്ളത് അറിയാനിഷ്ടം
ഞാനങ്ങെറിഞ്ഞു പൊട്ടിച്ചേ
അയ്യോ പോയെ അയ്യോ പോയേ
എന്റെ അറിവിൻ പവിഴങ്ങൾ