എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ചിന്നുക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
ചിന്നുക്കുട്ടി



     ഒരു ഗ്രാമത്തിൽ ചിന്നു എന്ന് പേരായ ഒരു കുട്ടി ഉണ്ടായിരുന്നു. അവൾ സ്കൂളിൽ പോകുന്ന വഴിയിൽ ആൾപ്പാർപ്പില്ലാത്ത ഒരു വീട് എന്നും ശ്രദ്ധിക്കുമായിരുന്നു. ആ വീടിനു ചുറ്റും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കാറുണ്ട്. അതിനടുത്തുള്ള താമസക്കാർക്ക് എന്തുമാത്രം ബുദ്ധിമുട്ടാകുമെന്ന് അവൾ ചിന്തിക്കാറുണ്ട്. കാരണം അവിടെ തെരുവ് പട്ടികളുടെ വിഹാരകേന്ദ്രമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടെല്ലാം ചിതറിക്കിടക്കുന്നു. ഈ കാര്യങ്ങൾ അമ്മയോട് അവൾ ഇടയ്ക്കിടെ പറയാറുണ്ട്. കൂടാതെ അവൾ എഴുതുന്ന ഡയറിക്കുറിപ്പുകളിൽ ഈ കാഴ്ചകൾ കുറിക്കാറുണ്ടായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട ടീച്ചർ ഈ വിവരം മറ്റു അധ്യാപകരുമായി ചർച്ച ചെയ്തു. ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂൾ പരി സരത്തുള്ള ആ വീടിന്റെ പരിസരം വൃത്തിയാക്കാൻ അധ്യാപകർ തീരുമാനത്തിലെത്തി. പഞ്ചായത്ത് ജീവനക്കാരുടെ ഒത്താശയോടെ അവിടമാകെ വൃത്തിയാക്കി. പരിസരവാസികൾ നന്ദി രേഖപ്പെടുത്തി
                ചിന്നു വിന്റെ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അവൾ വിവരങ്ങളെല്ലാം അമ്മയോട് പറഞ്ഞു. അടുത്ത ദിവസം സ്കൂൾ അസംബ്ലിയിൽ പ്രഥമാധ്യാപകൻ ചിന്നുവിനെ വാനോളം പുകഴ്ത്തി. കുട്ടികളെല്ലാം കരഘോഷം മുഴക്കി. നമ്മുടെ വീടും പരിസരവും വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ഹെഡ്മാസ്റ്റർ കുട്ടികളെ ബോധ്യപ്പെടുത്തി. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കണമെങ്കിൽ നാം ശുചിത്വം പാലിക്കണമെന്ന പ്രതിജ്ഞ കുട്ടികളെക്കൊണ്ട് ചൊല്ലിച്ചു. അന്ന് മുതൽ ചിന്നുവിനെ കൂട്ടുകാർ വൃത്തിക്കാരി എന്ന് വിളിക്കാൻ തുടങ്ങി. അധ്യാപകരും കുട്ടികളും സ്കൂൾ പരിസങ്ങളിൽ , ചപ്പ് ചവറുകൾ വലിച്ചെറിയരുതെന്ന് ബോർഡുകൾ സ്ഥാപിച്ചിരുന്നു. അത് കൊണ്ട് തന്നെ മാലിന്യങ്ങൾ വലിച്ചെറിയാൻ ആളുകൾ മടിച്ചു. അണ്ണാൻ കുഞ്ഞും തന്നാലായത് എന്ന ചൊല്ല് എല്ലാരും ഓർക്കണം

അവന്തിക
Std 6
എ. എം. യൂ. പി. എസ് അയിരൂർ
.

അവന്തിക
6A എ.എം.യു.പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ