എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ക്ലിക്

Schoolwiki സംരംഭത്തിൽ നിന്ന്
ക്ലിക്
ഭാര്യയുടെ വിളി കേട്ടാണ് സമീർ ഉണർന്നത്. കൊറോണയായതിനാൽ രാത്രി വൈകിയും ഡ്യൂട്ടിയുണ്ടായിരുന്നതിനാൽ വൈകിയാണ് വീട്ടിലെത്തിയത്. ഉണരാൻ വൈകിയാൽ വിളിക്കണമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു. അതേ പ്രകാരം ഭാര്യ വിളിക്കുകയും ചെയ്തു. ഇന്നലെ ലോക് ഡൗൺ ലംഘിച്ച് തന്റെ പെട്ടിക്കട തുറക്കാൻ പുറത്തിറങ്ങിയതിന് താൻ പിടിച്ച വയസ്സായ മനുഷ്യന്റെ ദൈന്യതയാർന്ന മുഖം മനസ്സിൽ നിന്ന് മായുന്നില്ല. വേഗം കുളിച്ച് യൂണിഫോം മാറുന്നതിനിടയിൽ ഭാര്യ ചോദിക്കുന്നുണ്ട്. കുട്ടികൾ ഇന്ന് നിങ്ങൾ ലീവാണെന്ന് പറഞ്ഞ് സന്തോഷിക്കുന്നുണ്ടായിരുന്നു. ഇന്നും പോവാണോ?

സാരമില്ല. ഉപ്പ നാളെ പോകില്ലാന്ന് അവരോട് പറയണം. ഇത്രയും പറഞ്ഞ് മക്കൾ ഉണരാൻ കാത്തു നിൽക്കാതെ സമീർ വേഗം വണ്ടിയിൽ കയറി. ഇന്നലെ തന്റെ കാൽക്കൽ വീണ് കരഞ്ഞ് മരുന്നിന് വകയില്ലാതെ നിവൃത്തിയില്ലായ്മ കൊണ്ട് പുറത്തിറങ്ങിയ മനുഷ്യന്റെ വീട് ലക്ഷ്യമാക്കി വണ്ടിയോടിച്ചു.താൻ വിളിച്ചു പറഞ്ഞ പ്രകാരം സ്റ്റേഷനു മുമ്പിൽറഡിയായി നിന്നിരുന്ന സഹപ്രവർത്തകരെയും കൂട്ടി അയാൾക്കുള്ള മരുന്നുമായി ആ പോലീസ് വാഹനം കുതിച്ചു ,കിലോമീറ്ററുകൾ താണ്ടി അയാളുടെ വീട്ടിലെത്തി മരുന്നു പൊതി കൈമാറുമ്പോൾ അയാളുടെ കണ്ണുകളിലെ ആനന്ദാശ്രുസമീറിന്റെ സഹപ്രവർത്തകൻ ഒരു ക്ലിക്കിലൂടെ ലോകം മുഴുവൻ എത്തിച്ചു. നമിക്കാം. നമുക്കീ സുമനസ്സുകളെ ആത്മാർത്ഥമായി.

മുഹമ്മദ് ഉവൈസ്
7C എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ