ഒത്തുചേർന്നു ഭാരതം
ഒത്തുകൂടി കേരളം
കോവിഡെന്ന മാരിയെ
തുരത്തുവാൻ ശ്രമിച്ചു നാം
കോവിഡെന്ന മഹാമാരി ലോകമാകെ പടർന്ന നേരം
ഒട്ടുമേ പകച്ചിടാതെ
പൊരുതി നാം ജയിച്ചിടും
ജാതി മത വർഗ്ഗ വൈര്യ
വർണ്ണമേതുമേ കളഞ്ഞ്
ലോക നന്മ ആഗ്രഹിച്ച്
പൊരുതി നാം ജയിച്ചിടും
ദൈവത്തിന്റെ സ്വന്തം നാട്
കേരളമെന്ന നാടിത്
കർമ്മനിരതരായവർക്കും മുന്നിലായ് ഭയന്നു മെല്ലെ പിന്തിരിഞ്ഞു മാറിടുന്നു
കോവിഡെന്ന മാരിയും
അശരണർക്കും അഥിതികൾക്കും
ആശ്രയം കൊടുത്തു കൊണ്ട് നേടി നമ്മൾ
മാനവർക്ക് രോഗശാന്തി ഇന്നിതാ ,രോഗശാന്തി ഇന്നിതാ...