പാടും പുഴകളും തോടുകളും
കൂടും മലരണിക്കാടുകളും
ആടും തെങ്ങിൻതോപ്പുകളും
മാമരം കോച്ചും തണുപ്പത്ത്
താഴ്‌വര പൂത്തൊരു കുന്നത്ത്
പുഞ്ചിരിതൂകി പുഷ്പങ്ങളും
നിറയാർന്നു നിൽക്കുന്ന പച്ചപ്പും
തുള്ളിച്ചാടും മീനുകളും
കാലത്തുണരും സൂര്യ മാമനും
മൂളി പറന്നു പോം വണ്ടുകളും
മുല്ലയും പിച്ചക വള്ളികളും
ആഹാ എന്തൊരു ഭംഗിയാണെൻ പ്രകൃതി