എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ജീവന്റെ കലവറ
ജീവന്റെ കലവറ
ജീവന്റെ തുടിപ്പ് നിലനിൽ കുന്ന കാലമത്രയും നമ്മുടെ പ്രകൃതി സംരക്ഷിക്കേണ്ടത് മനുഷ്യൻ എന്ന നമ്മുടെ കടമയാണ് .മൃഗങ്ങളും സസ്യങ്ങളും മനുഷ്യനും കൂടികലർന്ന ഒരു പ്രസ്താനമാണ് പരിസ്ഥിതി എന്ന് മനസ്സിലാക്കാൻ ഒരോ വ്യക്തിയും മറന്ന് പോവുകയാണ്. അന്തരീക്ഷത്തിലെ ഓക്സിജൻ,കാർബൺഡൈഓക്സൈഡ് നിയന്ത്രിക്കുന്നത് പ്രകൃതിയാണ്. ശ്വസനം ഒരു നിമിഷം നിലച്ചാൽ മനുഷ്യരായ നമ്മുടെ അവസ്ഥ തന്നെയാണ് പ്രകൃതിയെ പ്ലാസ്റ്റിക് കൊണ്ടും,ഫാക്ടറികളിൽ നിന്നും പുറംതള്ളപ്പെടുന്ന കെമിക്കലുകൾ മൂലം നമ്മുടെ പരിസ്ഥിതി ഓരോ നിമിഷവും അന്തരീക്ഷത്തിലെ ഓസോൺ പാളിയിലേക്ക് കടത്തി വിട്ടു കൊണ്ടിരിക്കുകയാണ്. ഇത് കാൻസർ പോലെ ആ മഹാമാരിയിൽ ചെന്ന് അവസാനിക്കുമ്പോഴേക്കും പണം,പ്രശസ്തി കുനിഞ്ഞു കൂടി അതിന്റെ നടുവിൽ മാറാരോഗമായി മനുഷ്യൻ മാറികൊണ്ടിരിക്കും. അതിൽ പെട്ടതാണ് ജീവന്റെ കലവറയായ വനങ്ങൾ. വനങ്ങളിലെ ഓരോ മരങ്ങൾ മുറിക്കുമ്പോഴും ,നമ്മെ താങ്ങി നിറുത്തുന്ന മലകൾ അടിച്ചമർത്തി നിരപ്പാക്കുമ്പൊഴും നമ്മുടെ ഭൂമിയുടെ നെടുത്ടൂണായി നിലനിൽക്കുന്ന നാഴിക കല്ലുകളെയാണ് ചിന്നഭിന്നമക്കുന്നത് .അന്തരീക്ഷത്തിലെ ഓക്സിജൻ ,കാർബൺ ഡയോക്സൈഡ് ആർദ്രത നിയന്ത്രിക്കുന്നതും വനങ്ങളാണ് . നദികളും പുഴകളും അരുവികളും തോടുകളും പാടങ്ങളും മലകളും എല്ലാം പ്രകൃതിയുടെ സംഭാവനയാണ് .മരങ്ങളെയും മൃഗങ്ങളെയും മുറിച്ചും വേട്ടയാടിയും പ്രകൃതിയെ നശിപ്പിക്കുന്നു . വരും തലമുറക്കായി നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം .... നശിപ്പിക്കാതെ നമുക്ക് കാത്ത് സൂക്ഷിക്കാം......
|