എന്റെ നാട് സുന്ദരം
എത്ര തൻ മനോഹരം
തോടും പുഴയും
പച്ച നിറഞ്ഞ മരങ്ങളും
സുന്ദരമായ എന്റെ നാട്
എന്റെ കൊച്ചു വീടും
ചുറ്റിലും മരങ്ങളും
പച്ചവിരിച്ച പാടങ്ങൾ
കൊമ്പിലും ചില്ലയിലും
പാടിനടക്കും അണ്ണാൻ
പാട്ടു പാടി നടക്കുന്ന
പാട്ടുകാർ കുയിലുകളും
കാ... കാ... കരയുന്ന
കറുമ്പനായ കാക്കകളും
തേൻകുടിക്കാൻ നടക്കുന്ന
പൂമ്പാറ്റകളും തുമ്പികളും എന്റെ നാടിനെ സുന്ദരിയാക്കി.