എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ/അക്ഷരവൃക്ഷം/ മഹാമാരിയും പ്രകൃതിയും

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയും പ്രകൃതിയും

കൊറോണയെന്ന മഹാമാരിയാൽ അടിവേരിളകുന്ന മാനവ സമൂഹത്തിന് ദൈനം ദിനം സാക്ഷിയാവുകയാണ് നാം. എന്നു കൊണ്ട് ഇങ്ങനെയൊരു വൈറസ് രോഗം നമ്മെ വേട്ടയാടുന്നു.? ഞാനും, നിങ്ങളുമടങ്ങുന്ന മനുഷ്യവർഗം ചർച്ച ചെയ്യേണ്ട വിഷയമാണിത് .തിങ്ങി നിറഞ്ഞ അങ്ങാടികൾ ഇന്ന് ഒഴിഞ്ഞുകിടക്കകയാണ്‌; എന്നും തിങ്ങി നിറഞ്ഞ ആരാധനാലയങ്ങൾ അടഞ്ഞു കിടക്കുന്നു. ഒരു വിധത്തിൽ അറിഞ്ഞോ അറിയാതെയോ നാം തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണക്കാർ, വികസനത്തിന്റെ പേരിൽ മരങ്ങളെയും കാടുകളെയും ഇല്ലാതാക്കിയപ്പോൾ തന്റെ സഹജീവികളായവരെ ഒരു മടിയും കൂടാതെ കൊന്നു തിന്നപ്പോൾ ഒരു വിധത്തിലും മണ്ണിനെ കൃഷിയ്ക്കായി വിട്ടുകൊടുക്കാതിരുന്നപ്പോൾ നാം ആരും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു മഹാമാരിയെ. അതെ, നമ്മുടെ പിൻതലക്കയായിരുന്നു ശരി എന്നു തോന്നിപ്പിച്ച നാളുകളിലൂടെയാണ് കുറച്ചു ദിവസങ്ങളായി നാം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത് ,നാം സാക്ഷ്യം വഹിച്ച എല്ലാ ദുരന്തങ്ങളും നമ്മെ ഓർമ്മിപ്പിച്ച ഒന്നുണ്ട്. പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക: ഈ മഹാമാരി നമ്മോട് പറയാനുദ്ദേശിക്കന്നത് ഇതു തന്നെയാണ്. ഇനിയുമൊരു ദുരന്തത്തെ നേരിടാൻ നമുക്കാവില്ല. ലോകവും, സാങ്കേതിക വിദ്യയും എത്ര പുരോഗമിച്ചെന്നു പറഞ്ഞാലും നാം മനുഷ്യർ മാത്രമാണ്; എത്രയോ ഉയരങ്ങൾ എത്തിപ്പിടിച്ചാലും ഒടുവിൽ ആറടി മണ്ണിൽ അലിഞ്ഞു ചേരേണ്ടവർ !!!

സഫ് ല ടി.പി
7 E എ.എം.യു.പി.സ്കൂൾ ജ്ഞാനപ്രഭ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം