എ.എം.യു.പി.സ്കൂൾ കൻമനം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൗൺഡയറി
ഒരു ലോക്ക് ഡൗൺ തിയറി
അപ്രതീക്ഷിതമായാണ് ഈ ലോക്ക് ഡൗൺ വാർത്ത നമ്മളെത്തേടിയെത്തിയത്. കൊറോണ ചൈനയിലും ഇറ്റലിയിലും വ്യാപിക്കുന്നതായ വാർത്ത പരന്നപ്പോഴും അത് ഇത്ര പെട്ടെന്ന് നമ്മെയും പിടിമുറുക്കുമെന്ന് കരുതിയില്ല. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ ഒരു ദിവസമല്ലേ എന്നു കരുതി പക്ഷേ പിന്നീട് എന്താണ് സംഭവിച്ചത്. അക്ഷരാർത്ഥത്തിൽ നീണ്ട കർഫ്യൂ ദിനങ്ങളായില്ലേ പിന്നീടുള്ള ദിവസങ്ങൾ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന് അധികാരികൾ ആവർത്തിച്ച് ആഹ്വാനം ചെയ്യുമ്പോഴും ഒരു ന്യൂനപക്ഷം ഇതൊക്കെ കാറ്റിൽ പറത്തുന്നു. ഞങ്ങൾ കുട്ടികൾ ആണ് ശരിക്കും ലോക്ക് ഡൗണായത്. വാർഷികാഘോഷങ്ങൾ അവധിക്കാല യാത്രകൾ വിരുന്നുകൾ എല്ലാം ലോക്ക് ഡൗണായി .എങ്കിലും വാർത്താ മാധ്യമങ്ങളിലൂടെയുള്ള ദുരന്ത വാർത്തകൾ കേൾക്കുമ്പോൾ ഒരാഘോഷവും വേണ്ട ജീവൻ മതി എന്ന് തോന്നിപ്പോകുന്നു. വീട്ടിൽ എല്ലാവരും ഒരുമിച്ച് കൂടിയിട്ട് നാളേറെയായി. ഒപ്പമിരുന്നുള്ള കളികളും ഭക്ഷണം കഴിക്കലും എന്തിന് ഭക്ഷണം പാകം ചെയ്യാനുള്ള 'സമൂഹ പങ്കാളിത്തം വരെ ഈ അവസരത്തിൽ ഏറെ സന്തോഷം നൽകുന്നു. വീടിന് മുമ്പിൽ നല്ല ഒരു പൂന്തോട്ടമുണ്ടായി. പച്ചക്കറിത്തോട്ടമുണ്ടാക്കി. വീടും പരിസരവും വൃത്തിയായി. ആർക്കും ഒന്നിനും തിരക്കില്ല റോഡിലൂടെ ഇരമ്പിപ്പായുന്ന വാഹനങ്ങളുടെ ശബ്ദകോലാഹലമില്ല. ലഹരിക്കടിമപ്പെട്ടവരുടെ ക്രൂരവിനോദങ്ങളില്ല ഇതൊക്കെ ഒരു വശം എങ്കിലും മാധ്യമങ്ങൾ കാണുമ്പോൾ ഉള്ള് പുകയുന്നു. നമ്മുടെയൊക്കെ സ്വപ്നസാമ്രാജ്യങ്ങളായ ലണ്ടനിലും അമേരിക്കയിലുമൊക്കെയുള്ള രോഗവ്യാപനം ഏറെ നൊമ്പരപ്പെടുത്തുന്നു.ഈ ദുരന്തങ്ങൾ എന്നവസാനിക്കും. കൂട്ടുകാരുമൊത്തുള്ള കളികൾക്ക് ഇനി എത്രനാൾ കൂടി കാത്തിരിക്കണം. എങ്കിലും എനിക്ക് വിശ്വാസമുണ്ട്.നി പയെയും പ്രളയത്തെയും അതിജീവിച്ച നാം ഇതിനെയും തരണം ചെയ്യും ഇതും നമ്മുടെ ഒരു ഓർമ്മക്കുറിപ്പായി മാറും സന്തോഷവും സമൃദ്ധിയു നിറഞ്ഞ ഈസ്റ്ററും വിഷുവും പെരുന്നാളുമൊക്കെ ഇനിയും നമ്മളെ തേടിയെത്തും.ഈ വറുതികൾക്കൊക്കെ ഒരറുതി ഉണ്ടാകും. കർത്തവ്യ നിര ത രാ യ ഭരണ സാരഥികൾക്കു ആരോഗ്യ പ്രവർത്തകർക്കും പോലീസ് സേനയ്ക്കും മറ്റ് സന്നദ്ധ പ്രവർത്തകർക്കും ബിഗ് സല്യൂട്ട്
സാങ്കേതിക പരിശോധന - jktavanur തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 25/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം