എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം
 ലോകത്താകമാനം     

പടർന്നു പിടിച്ചുകൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്. ഈ മഹാമാരിയെ എങ്ങനെ പ്രതിരോധിക്കാം,?

 Social Distancing അഥവാ സാമൂഹിക അകലം പാലിക്കുക. പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പുറത്ത് പോയാൽ ഹാൻഡ് വാഷ് /sanitiser ഉപയോഗിച്ച് കൈകൾ രണ്ടും കഴുകുക, മുഖവും ഇടക്കിടക്ക് കഴുകുക, ശേഷം സ്നാനം ചെയ്യുക,. പുറത്ത് പോകാൻ ഉപയോഗിച്ച വസ്ത്രം അലക്കിയ ശേഷം വെയിലത്തു ഇട്ട് തന്നെ ഉണക്കുക,. കളികൾ, വിനോദം, ആളുകൾ സംഘം ചേരലും സമ്പർക്കവും ഒഴിവാക്കുക.സർക്കാർ, ആരോഗ്യവകുപ്പ് എന്നിവരുടെ നിർദേശം പാലിക്കുക. LockDown ലംഘിച്ചു പുറത്തിറങ്ങാതിരിക്കുക. COVID-19 ന്റെ ലക്ഷണങ്ങൾ ആയ പനി, ചുമ, ശ്വാസതടസ്സം, എന്നിവയുണ്ടെങ്കിൽ ഉടനെ ആരോഗ്യവകുപ്പിനെ അറിയിക്കുക എന്നിവയാണ് കൊറോണ വൈറസ് എന്ന COVID-19 നെ തടയാൻ എടുക്കേണ്ട മുൻകരുതലുകൾ. 
            ഈ രോഗത്തിന്റെ 

ഉത്ഭവം ചൈനയിലെ വുഹാനിൽ നിന്നാണ്. അവർ ഇത് വേണ്ട വിധം ശ്രദ്ധ ചെലുത്തിയില്ല, അതുകാരണം ലോകത്താകമാനം കൊറോണ വൈറസ് പടർന്നു പന്തലിച്ചു. നമ്മുടെ കേരളത്തിൽ സർക്കാരും ആരോഗ്യവകുപ്പും വളരെ ശ്രദ്ധ കാണിച്ചത് കൊണ്ട് ഒരു വിധം ഈ മഹാമാരിയെ പ്രതിരോധിക്കാൻ മലയാളികളായ കേരളീയർക്ക് കഴിഞ്ഞു എന്നത് അഭിമാനം ഉളവാക്കുന്ന ഒരു വസ്തുതയാണ്.

            കൊതുക് പരത്തുന്ന ടൈഫോയിഡ്, ചിക്കൻഗുനിയ, മലമ്പനി, ഈച്ച പരത്തുന്ന കോളറ, എലി പരത്തുന്ന എലിപ്പനിയും നാം കണ്ടുവരുന്ന മാനവരാശിക്ക് ഭീഷണിയാകുന്ന രോഗങ്ങൾ ആണ്. ഈ രോഗങ്ങളെ തടയാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. വെള്ളം കെട്ടി നിർത്താൻ അനുവദിക്കരുത്. മഴക്കാലത്ത് ചിരട്ട, ടയർ, കുപ്പികൾ എന്നിവയിൽ വെള്ളം കെട്ടി നില്കുന്നത് നാം ഒഴിവാക്കണം. വെള്ളമുള്ള ഉപയോഗശൂന്യമായ കിണറുകളിൽ കൂത്താടികളെ ഭക്ഷിക്കുന്ന ഗപ്പികളെ വളർത്തുക. ഓടകളിലേക്ക് മലിനജലം ഒഴിക്കാതിരിക്കുക. അപ്പോൾ ഒരു പരിധിവരെ കൊതുക് പരത്തുന്ന രോഗങ്ങളെ തടയാൻ സാധിക്കും. 
                    പഴകിയ ഭക്ഷണ സാധനങ്ങൾ കഴിക്കാതിരിക്കുക,ഭക്ഷണവസ്തുക്കൾ തുറന്നുവെക്കാതിരിക്കുക., ഇങ്ങനെ ചെയ്താൽ ഈച്ച മുഖേന വരാനിടയുള്ള അസുഖം ഒരു പരിധി വരെ തടയാൻ കഴിയും. സ്വയം മാലിന്യം സംസ്കരിക്കുക. എലി വീട്ടിൽ വരാനുള്ള സാഹചര്യം ഒഴിവാക്കുക. 
         ചെറിയ അസുഖങ്ങൾക്കും തോന്നലുകൾക്കും ആശുപത്രി സന്ദർശനം ഒഴിവാക്കുകയും വിശ്രമിച്ചു ആരോഗ്യം വീണ്ടെടുക്കുക. പാൻപരാഗിന്റെയും പുകയിലയുടെയും മറ്റു ലഹരി പദാർത്ഥങ്ങളുടെയും ഉപയോഗം പൂർണമായും ഒഴിവാക്കുക. ഇത് മൂലം ഒരു പരിധിവരെ കാൻസർ എന്ന വിപതിനെ തടയാൻ കഴിയും. 
 രോഗങ്ങളെ പ്രതിരോധിക്കുക, ആരോഗ്യം വീണ്ടെടുക്കുക
  
  നല്ല നാളേക്കായി☘️☘️
MOHAMMED SHIHAN PK
5 എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം