എ.എം.യു.പി.സ്കൂൾ കടലുണ്ടിനഗരം/അക്ഷരവൃക്ഷം/നോ ലോക്ക് ഡൗൺ

നോ ലോക്ക് ഡൗൺ

ലോക്ക് ഡൗണോടു കൂടെ
 ഫോണിലെ ചാർജ് തീർന്നപ്പോഴാണ്
 ഞാൻ പുറത്തിറങ്ങിയത് അപ്പുറത്തെ വീട്ടിലെ മാങ്ങമരം
 എന്നെ നോക്കി വിളിക്കുന്നുണ്ട്
 കണ്ണിമാങ്ങയോടുള്ള എന്റെ പ്രേമം
 നന്നായി അറിയുന്നത് ആയിരിക്കും
 സൈക്കളെടുത്ത് പോകാനൊരുങ്ങുമ്പോൾ
 ചക്ര വണ്ടി നോക്കി കരയുന്നുണ്ട്
 മുറ്റത്തെ മൂലയിൽ മഹാഗണി
 വല്ലാണ്ട് വലുതായിട്ട് ഉണ്ടല്ലോ
 നാലാം ക്ലാസിലെ പരിസ്ഥിതി ദിനത്തിലേ
 മഹാഗണി
ഞാൻ ഒന്ന് പുഞ്ചിരിച്ചു
 ഹാപ്പി കിഡ് എന്തോ ആവോ
 ചിന്ത മുഴുവനും ഫോണിലാണ്
 അങ്ങോട്ടുമിങ്ങോട്ടും നടന്ന്
 പിരാന്ത് ആയി റൂമിലേക്ക് കയറി
 അവസാനമായി ബാഗ് വലിച്ചെറിഞ്ഞ്
 കളിക്കാൻ ഓടിയപ്പോൾ വെച്ച
 അവിടെത്തന്നെ ഉണ്ടായിരുന്നു
 അതൊന്നു എടുത്തുനോക്കി
 നേതാക്കളുടെയും യോദ്ധാക്കളുടെയും
 മുഖത്ത് കാട്ടിയ പേക്കൂത്തുകൾ
 ഞാൻ ഇളിഞ്ഞു ചിരിച്ചു
 തുറന്നാൽ ഉടൻകാണാനായി
 ടീച്ചർ നിർബന്ധിച്ച് എഴുതിച്ച
 ആ കുറിപ്പുകൾ എന്നെ
 വീണ്ടും ജീവിച്ചു, "വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും"
 കൊറോണക്കിടയിലും
 വായന നോ ലോക്ക് ഡൗൺ

Muhammed dilshan
7 C എ.എം.യു.പി.സ്കൂൾ കടലുണ്ടിനഗരം
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത