എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' മാഞ്ഞുപോയ സന്തോഷം '''

Schoolwiki സംരംഭത്തിൽ നിന്ന്
മാഞ്ഞുപോയ സന്തോഷം

അപ്രതീക്ഷിതമായിട്ടായിരുന്നു സ്കൂളിലെ ആ അനൗൺസ്മെൻറ് " ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കുട്ടികൾ സ്കൂളിൽ വരേണ്ടതില്ല " ഞങ്ങൾ തുള്ളിച്ചാടി. ബാഗും എടുത്തു വീട്ടിലേക്ക്.............. ഇനി കളിച്ചു ഉല്ലസിച്ച് നടക്കാം, സിനിമ കാണാം, സന്തോഷത്തിന്റെ ദിനങ്ങൾ. വൈകാതെ അടുത്ത ന്യൂസും " പരീക്ഷയില്ല ,കുട്ടികൾ എല്ലാം ജയിച്ചിരിക്കുന്നു. എനിക്ക് ആകെ സന്തോഷമായി. പക്ഷേ വീട്ടിലും നാട്ടിലും എവിടെയും സന്തോഷം ഇല്ല .എങ്ങും കൊറോണയും ലോക്ക് ഡൗണും. കളിക്കാൻ കൂട്ടുകാർ ഇല്ല. ആഘോഷങ്ങൾ ഇല്ലാത്ത വിഷുവും സൽക്കാരങ്ങൾ ഇല്ലാത്ത റംസാനും. എൻറെ സന്തോഷങ്ങൾ മാഞ്ഞുപോയി. ഞാൻ ആദ്യമായി ചിന്തിച്ചു പോയി സ്കൂൾ ഒന്ന് തുറന്നിരുന്നു എങ്കിൽ.

റുഷ്ദ
5 C എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ