എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/ ''' പരിസ്ഥിതി സംരക്ഷണം '''

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

ഓരോ ദിവസം കൂടുംതോറും മലിനമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് നമ്മുടെ പരിസ്ഥിതി .അതിന്റെ പരിമിത ഫലം നമ്മൾ ഓരോരുത്തരും അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പ്രളയത്തിലൂടെയും മാരക പകർച്ചവ്യാധി ....എന്നിവയിലൂടെ പ്രകൃതി തിരിച്ചടിച്ചുകൊണ്ടിക്കുകയാണ് നമ്മുടെ ഓരോരുത്തരുടെയും അശ്രദ്ധയിലൂടെയും മറ്റും ഫലമാണ് നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് . എത്ര മനോഹരമായിരുന്നു നമ്മുടെ പ്രകൃതി അതിന്റെ നാശത്തിന് നമ്മൾ ഓരോരുത്തരും പങ്കാളികകുലയ്ക്കൊണ്ടിരിക്കുകയാണ് ..അതെ ....നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു നമ്മുടെ പ്രകൃതി വനങ്ങളും , മൃഗങ്ങളും , പക്ഷികളും ഉള്ള എത്ര മനോഹരമായിരുന്നു . പക്ഷെ ....മനുഷ്യന്റെ അനാവശ്യമായ കൈകടത്തലുകൾ കാരണം എല്ലാം നശിച്ചുകൊണ്ടിരിക്കുകയാണ് .വനങ്ങളും കുന്നുകളുമെല്ലാം നശിപ്പിക്കുന്നതിലൂടെ മൃഗങ്ങളുടെയും മറ്റു ജന്ധുക്കളുടെയും ആവാസ വ്യവസ്ഥക്കുതന്നെ ഭീഷണിയായ നമ്മൾ നമ്മുടെ ലോകം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ എന്ന വൈറസ് അതിന് നമ്മുടെ ലോകം അടിമപ്പെടാൻ കാരണം നമ്മൾ തന്നെ അല്ലെ .അതെ ....ഈ മഹാമാരിക്ക് ഇന്ന് നമ്മൾ സാക്ഷിയായാവേണ്ടി വന്നിട്ടുണ്ടെങ്കിൽ അതിൽ നമ്മൾ ഓരോരുത്തരുടെയും പങ്ക് ഉണ്ട് .ഈ മഹാമാരി പ്രകൃതിയുടെ മുന്നറിയിപ്പാണ് .ഈ മഹാമാരി കാരണം നമ്മൾ ഓരോരുത്തരും ശുദ്ധവായു ശ്വസിച്ചുകൊണ്ടിരിക്കുന്ന്നു കാരണം ഇന്ന് റോഡുകളിൽ വാഹനങ്ങൾ ഇല്ല .പൊതുനിരത്തുക്കൾ എല്ലാം ഒഴിഞ്ഞു കിടക്കുന്നു .ഈ ലോക്ക് ഡൌൺ കാരണം ഇന്ന് വായുമലിനീകരണങ്ങളോ ഇല്ല .ഇതു കാരണം ഓസോൺ പാളികൾക് നാശം സംഭവിക്കുന്നില്ല . ഈ കരുതലുകളെല്ലാം നമ്മൾ ആദ്യം തന്നെ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ലോകം ഇതുപോലുള്ള മഹാമാരിക്ക് സാക്ഷിയാവേണ്ടിവരില്ലായിരുന്നു .നമ്മുടെ പരിസ്ഥിതിക്കു ഇത്രയും ഭീഷണി വരില്ലായിരുന്നു .നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ് .അതുകൊണ്ട് പ്രകൃതിയുടെ ചെറിയ മുന്നറിയിപ്പ് മാത്രമാണ് .ഇതിലും വലുത് ഇനി വരാൻ ഇരിക്കുന്നുണ്ടെന് നമ്മൾ ഓരോരുത്തരും ചിന്ദിക്കേണ്ടിയിരിക്കുന്നു .പ്രകൃതി നമ്മുടെ അമ്മയാണ് .അത് നശിച്ചാൽ നമ്മൾ തന്നെ നശിച്ചു .നമുക് ശ്വസിക്കാൻ ശുദ്ധ വായു ഉണ്ടാവുകയില്ല .ഇനി അങ്ങോട്ടും നമ്മൾ ശ്രദ്ധയോടെ നീങ്ങേണ്ടിയിരിക്കുന്നു ..ഒരു മാത്രമെങ്കിലും നമുക്ക് നട്ടുപിടിപ്പിക്കാം .നമ്മുടെ പ്രകൃതിയെ നമുക് സംരക്ഷിക്കാം .

FATHIMA RAJA K K
5 H എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം