കൊറോണ എന്നൊരു വൈറസ്
ഇല്ലാതാക്കിയ സ്വാതന്ത്ര്യം തിരിച്ച് പിടിക്കാം നമുക്ക്
ഒത്തൊരുമിച്ച് പോരാടാം
ദൈവം പോലും ഏകാകിയായ്
അൾത്താരയിലിരിക്കുന്നു
തീരെ സമയമില്ലെന്ന് പറഞ്ഞവർ
വീട്ടിൽ ഉണ്ടും ഉറങ്ങിയും സമയം കൊല്ലുന്നു
തിരക്കുള്ള അങ്ങാടികളെല്ലാം
ശ്മശാന സമാനമായി
നല്ലൊരു നാളേക്കായ്
കൈ കഴുകൽ ശീലമാക്കാം
ശുചിത്വം ശീലമാക്കിയാൽ
കയറുകില്ലൊരു വൈറസ്സു°
നാളെ ഒരുമിച്ച് ജീവിക്കാനായ്
ഇന്ന് സാമൂഹികാ കലം പാലിച്ചിടാം
രാപ്പകൽ മുഴുവൻ അധ്യാനിക്കും
ഡോക്ടർമാരും നഴ്സുമാരും
നാടിൻരക്ഷക്കായി നമുക്കും
കൈകോർത്തീടാം അവരോടൊപ്പം
ഒറ്റക്കെട്ടായി പൊരുതീടാം ജാതിമതങ്ങൾക്കതീതമായി