"നാടിനു വേണ്ടി പൊരുതീടാം
നാടിനു വേണ്ടി കൈകോർക്കാം
നാടിൻ നൻമയ്ക്കായിന്ന്
ജനങ്ങളെല്ലാംമുന്നോട്ട്
പേടിയും ഭീതിയും അകറ്റിടാം
ജാഗ്രത സൂക്ഷ്മം പാലിക്കാം
കൈകൾ നന്നായ് കഴുകേണം മൂക്കും വായും പൊതിയേണം
പ്രളയത്തെയും അതിജീവിച്ചു
ഓഖിയെയും അതിജീവിച്ചു
നിപ്പയെയും തുരത്തി നാം
കൊറോണയെയും തുരത്തിടാം
നിയമം നന്നായ് പാലിച്ചാൽ
വീണ്ടെടുക്കാം ലോകത്തെ...."