എ.എം.യു.പി.എസ്. വള്ളുവമ്പ്രം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

എ എം യു പി സ്ക്കൂൾ വള്ളുവമ്പ്രം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ പഞ്ചായത്തിലാണ് വള്ളുവമ്പ്രം എ എം യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള പഞ്ചായത്തിലെ മികച്ച വിദ്യാലയമാണിത്. 1968 ജൂൺ 3 – ന് രണ്ടു മുറി ഓല ഷെഡ്ഢിലായി ഒന്നാം ക്ലാസ്സിൽ 143 കുട്ടികളുമായിട്ടാണ് വിദ്യാലയത്തിന്റെ തുടക്കം അതുവരെ പഠനത്തിനായി പുല്ലാര,മോങ്ങം,മൊറയൂർ എന്നിവിടങ്ങളിലേക്ക് കാൽനടയായി പോയിരുന്ന വള്ളുവമ്പ്രത്തുകാർക്ക് ഈ വിദ്യാലയം വലിയ അനുഗ്രഹമായി.വിദ്യാലയം യാഥാർത്ഥ്യമാക്കുന്നതിൽ പറാഞ്ചീരി മുഹമ്മദ് കാക്ക,പി ടി ഇസ്മായിൽ ഹാജി,എംടി ആലിക്കുട്ടി ഹാജി,പി ഉണ്യാലി മാസ്ററർ,കോടാലി ഹലീമ ഹജ്ജുമ്മ എന്നിവരുടെ സേവനങ്ങൾ അവിസ്മരണീയമാണ്.ഭരണപരമായ സഹായങ്ങൾ ചെയത് തന്ന മന്ത്രിമാരായിരുന്ന ബഹു.ബാപ്പു കുരിക്കൾ,സി എച്ച് മുഹമ്മദ് കോയ,ചാക്കീരി അഹമ്മദ് കുട്ടി എന്നിവരും സ്മരിക്കപ്പെടേണ്ട വ്യക്തിത്വങ്ങളാണ്. 1976-77 ൽ യു പി സ്ക്കൂളായി ഉയർത്തപ്പെട്ടു.2014 വരെ മുസ്ലിം സ്ക്കൂളായും അതിന് ശേഷം ജനറൽ കലണ്ടറിലേക്കും മാററപ്പെട്ടു.വിദ്യാലയത്തിന്റെ ആദ്യത്തെ മാനേജർ ശ്രീമതി കേടാലി ഹജ്ജുമ്മയും പ്രധാനാധ്യാപകൻ ശ്രീ ടി പി അബ്ദുറസാഖ് മാസ്റ്ററും ആയിരുന്നു. പിന്നീട് എം ടി ആലിക്കുട്ടി ഹാജി മാനേജരായി ദീഘകാലം സേവനമനുഷ്ഠിച്ചു . ആ കാലയളവിൽ വിദ്യാലയത്തിന് വളരെയധികം ഭൗതീകസൗകര്യങ്ങളുണ്ടായി. അദ്ദേഹത്തിന്റെ പാതയിൽ തന്നെയാണ് മകനായ ഇപ്പോഴത്തെ മാനേജർ എം ടി അഹമ്മദ് കുട്ടിയും. ഉണ്യാലി മാസ്റ്റർ, മാത്യു കെ കുര്യൻ,പി എൻ ഭാസ്കരൻ നായർ ,കെ മമ്മദ്, ഉമ്മുസൽമ പി എന്നിവർ പ്രധാനാധ്യാപകരായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.പ്രധാനാധ്യാപകനായി എം കെ സതീശൻ സേവനമനുഷ്ടിക്കുന്നു.[1]

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം