പരിസ്‌ഥിതി


കേരളം " ദൈവത്തിന്റെ സ്വന്തം നാട്". ഭൂപ്രകൃതി കൊണ്ട് ഏറ്റവും അനുഗ്രഹീതമായ നാട്. ധാരാളം മലകളും, പുഴകളും കേരവൃക്ഷങ്ങളും ഉള്ള നാട്. അങ്ങനെയാണത്രേ നമ്മുടെ നാടിന്റെ ഭാഷയ്ക്ക് മലയാളം എന്ന പേരു പോലും ലഭിച്ചത്. ഈ സുന്ദരമായ മലയാള നാട്ടിൽ ജനിക്കാൻ കഴിഞ്ഞ നമ്മൾ എത്രയോ ഭാഗ്യവാൻമാരാണ്. എന്നാൽ എന്താണ് ഇന്ന് നമ്മുടെ നാടിന്റെ അവസ്ഥ ? മലകളും , കുന്നുകളും ഇടിച്ചു നിരത്തി , ആഴ പ്രദേശങ്ങളെല്ലാം മണ്ണിട്ടു നികത്തി , വികസനം ലക്ഷ്യമാക്കി വലിയ വലിയ മണിമാളികകൾ പണി തീർത്തു. വിദ്യാസമ്പന്നരായ നമ്മുടെ മലയാളികൾ വികസനത്തിന്റെ പേരിൽ മണ്ണും വിണ്ണും ഒരു പോലെ മലിനമാക്കുകയും ചെയ്യുമ്പോൾ നമ്മൾ ആരും തന്നെ "ഇരിക്കുന്ന കൊമ്പ് മുറിക്കുക"യാണെന്ന് അറിയുന്നില്ല. നമ്മുടെ വ്യവസായ ശാലകളിൽ നിന്നും വാഹനങ്ങളിൽ നിന്നും അന്തരീക്ഷത്തിലേക്ക് പുറംതള്ളുന്ന മലിനമായ വിഷപുകയിലെ മാരകമായ കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുക്കാൻ ഭൂമിയിൽ ആവശ്യത്തിന് മരങ്ങളില്ലാതായി. അന്തരീക്ഷത്തിലെ ഓസോൺ പാളിയിൽ വിള്ളൽ വീണ് അൾട്രാവയലറ്റ് രശ്മികൾ ഭൂമിയിൽ പതിക്കാൻ തുടങ്ങി. കൊടും ചൂടും ശക്തമായ മഴയും കാലാവസ്ഥയുടെ ഭാഗമായി മാറിയിരിക്കുന്നു. മനുഷ്യന്റെ അത്യാർത്തിക്കുള്ള തിരിച്ചടികൾ പ്രളയമായും , പേമാരിയായും , ഭൂചലനമായും, സുനാമിയായും , കൊടും കാറ്റായും, ഉരുൾ പൊട്ടലായും, മാറാവ്യാധിയായും ഭൂമിയിൽ ആഞ്ഞടിച്ചതോടെ ദിനംപ്രതി മണ്ണും, മനുഷ്യരാശിയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ജീവിതം പച്ചപിടിക്കുന്നത് മണ്ണിലാണ്. സസ്യങ്ങൾ വേരൂന്നി അഭയം തേടുന്ന ജീവജാലങ്ങൾ ആണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്. അതുകൊണ്ട് പരിസ്‌ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കർത്തവ്യമാണ്. "ഭൂമിയെ സംരക്ഷിക്കൂ ആരോഗ്യം നിലനിർത്തൂ "




അഭിനവ്- വി.പി
3c എ എം യു പി സ്കൂൾ വെട്ടത്തൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം