എ.എം.യു.പി.എസ്.കാരക്കാട്/എന്റെ ഗ്രാമം
KARAKKAD
പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂർ പഞ്ചായത്തിലെ ഒരു ഗ്രാമമമാണ് കാരക്കാട്. പട്ടാമ്പി ഷൊർണൂർ റോഡിൽ ഓങ്ങല്ലൂർ ജങ്ഷനിൽ നിന്നും മൂന്ന് കിലോമീറ്റർ ദൂരത്താണീഗ്രാമം. ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനും പട്ടാമ്പി റെയിൽവേ സ്റ്റേഷനും ഇടയിലാണ് കാരക്കാട് റെയിൽവേ സ്റ്റേഷൻ നിലനിൽക്കുന്നത് [1] ഒരു യു.പി. സ്കൂൾ, ഒരു റെയിൽവേ സ്റ്റേഷൻ ഒരു ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി എന്നിവ ഈ ഗ്രാമത്തിൽ ഉണ്ട്.
90% ആളുകൾ മുസ്ലീങ്ങൾ ആണ് ഏകദേശം 600 വർഷം പഴക്കമുള്ളതാണ് ഇവിടത്തെ മുസ്ലിം പള്ളിയെന്ന് കാരണവൻമാര് പറയുന്നത്.
കൃഷിയാണു പ്രധാന ജീവിത മാർഗം. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നു കിട്ടുന്ന വരുമാനവും പ്രധാനം തന്നെ. ഭാരതപ്പുഴയുടെ (നിളനദി)തീരത്താണ് ഈ ഗ്രാമം. ഈ ഗ്രാമത്തിൻറെ തെക്ക് ഭാഗം ഭാരതപ്പുഴയും കിഴക്ക് വാടനാംകുറുശ്ശിയും പടിഞ്ഞാറ് ഭാഗം കിഴായൂരും വടക്ക് കള്ളാടിപ്പറ്റയും അതിരിടുന്നു.
എന്നാൽ രണ്ടായിരാമാണ്ടോടെ വലിയൊരു വിഭാഗം ഗ്രാമവാസികൾ ആക്രിക്കച്ചവടത്തിലേക്ക് തിരിഞ്ഞു. ഇത് ഗ്രാമീണരുടെ സാമ്പത്തിക വരുമാനത്തിൽ വലിയ വർദ്ധനയുണ്ടാക്കിയെങ്കിലും അതോടൊപ്പം കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും സർവ്വവിധ അപകടകരങ്ങളായ മാലിന്യങ്ങളും ഈ ഗ്രാമത്തിലേക്ക് ശേഖരിക്കപ്പെടുകയും വിലകിട്ടുന്നവകഴിച്ച് വലിയൊരുഭാഗം ഗ്രാമത്തിലെ പാടങ്ങളിലും തോടുകളിലും പുഴയിലുമൊക്കെ ഉപേക്ഷിച്ചതിന്റെ ഫലമായി വലിയ പാരിസ്ഥിതികപ്രശ്നം ഉദ്ഭവിക്കുകയുമുണ്ടായി. രണ്ടായിരത്തിപ്പതിനേഴിലെ കാലവർഷാരംഭത്തിൽ പടർന്നു പിടിച്ച നാലുപേരുടെ മരണത്തിനിടയാക്കിയ ഡെങ്കിപ്പനി ഈ പശ്ചാത്തലത്തിൽ വിവാദമായിരുന്നു.
പ്രധാന പൊതു സ്ഥാപനങ്ങൾ :
1. റെയിൽവേ സ്റ്റേഷൻ .
2. ഹോമിയോ ഡിസ്‌പെൻസറി .
3. നവോദയ വായനശാല .
4. മധാർ അഗതി മന്ദിരം.
5. ഓഡിറ്റോറിയം .
ആരാധനാലയങ്ങൾ :
1.മൂലയൻകാവ് ക്ഷേത്രം
2.കടപ്പറമ്പത്തുകാവ് ക്ഷേത്രം .
3.കാരക്കാട് വലിയ ജുമാ മസ്ജിദ്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ :
1.എ .എം .യൂ .പി .സ് കാരക്കാട്.
2.എ.എം.എൽ .പി സ്‌കൂൾ പള്ളിപ്പുറം ,പട്ടാമ്പി .
3.അംഗനവാടികൾ .
4.വി .ചെറിയ വാപ്പുഹാജി മെമ്മോറിയൽ എഡ്യൂക്കേഷൻ ട്രസ്റ്റ് മോർണിംഗ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ .
5.ഹിദായത്തുൽ അഥ് ഫാൽ മദ്രസ്സ .
-
-
-
-
-
NATURAL BEAUTY IN KARAKKAD
-
RIVER VIEW IN KARAKKAD
-
SCENARY IN KARAKKAD