എ.എം.യു.പി.എസ്.ആല‍ൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

സാധാരണയിൽ നിന്നും വ്യത്യസ്തമായ ഒരു അവധിക്കാലം ആയിരുന്നു ഇത്തവണ. ലോകത്താകെ ഭീതി പരത്തി നമ്മുടെ നാട്ടിലും കൊറോണഎത്തിയിരിക്കുകയാണല്ലോ. കൂട്ടുകാരുമൊത്ത് പാടത്തും പറമ്പിലും ഓടിക്കളിച്ചും,മീൻ പിടിച്ചും,മാമന്റെ വീട്ടിൽ വിരുന്നു പോയും ഇങ്ങനെയൊക്കെ തിരക്കുപിടിച്ച ഒരു അവധിക്കാലം ആണ് ഞാൻ കണ്ടിട്ടുള്ളത് അതിനിടയിൽ വീടിനുള്ളിൽ ഇരിക്കുന്ന സമയം വളരെ കുറച്ചേ ഉണ്ടാവാറുള്ളൂ.പക്ഷേ ഈ അവധിക്കാലം അതിൽ നിന്നൊക്കെ എത്രയോ ദൂരത്താണ്. കളിസ്ഥലവും റോഡും കൂട്ടുകാരെയും കണ്ടിട്ട് തന്നെ എത്രയോ നാളുകളായി. എത്ര നാൾ കൂടി കഴിഞ്ഞാൽ ആണാവോ പഴയതുപോലെ ആവുക,എന്തായാലും ഇതിനൊക്കെ കാരണക്കാരിയായ കൊറോണയെന്ന ഭീകര വൈറസിനെ പിടിച്ചുകെട്ടി നമ്മുടെ നാടിനെ രക്ഷിക്കണം. നമ്മുടെ സർക്കാരും ആരോഗ്യപ്രവർത്തകരും എല്ലാം അതിനുവേണ്ടി പെടാപ്പാട് പെടുകയാണല്ലോ. കുട്ടികളായ നമുക്ക് കൈ കഴുകിയും, വീട്ടിലിരുന്നും,കൂട്ടം കൂടാതെയും അവരെ പിന്തുണക്കാം.

എന്തായാലും ഒരു പുതിയ അനുഭവം തന്നെയാണ് ഈ കൊറോണക്കാലം. ഇറച്ചിയും മീനും ഇല്ലാതെ ഇല്ലാതെയും ജീവിക്കാം എന്ന് നമ്മൾ പഠിച്ചു. ചക്ക,ചക്കക്കുരു,മാങ്ങ,ചേന,ചീര,മുരിങ്ങയില,പപ്പായ തുടങ്ങി വീട്ടിലെ പറമ്പിൽ നിന്നും കിട്ടുന്ന സാധനങ്ങളായിരുന്നു അധിക ദിവസത്തെയും വിഭവങ്ങൾ.


ഉപ്പ വീട്ടിൽ തന്നെ ഇരിക്കുന്നത് കൊണ്ട് എല്ലാ നേരവും എല്ലാവരും ഒന്നിച്ചിരുന്നാണ് ഭക്ഷണം കഴിക്കുക. പയറും വെണ്ടയും ചീരയും പൂളയും ഒക്കെ കൃഷിചെയ്യാനും നനയ്ക്കാനും വല്യമ്മയെ സഹായിക്കാൻ നല്ല രസമുണ്ട്. അതിനിടയിൽ ഇക്കയുടെ സഹായത്തോടുകൂടി പള്ളികൾക്ക് പക്ഷികൾക്ക് ദാഹജലം നൽകാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി, ചെറുതേനീച്ചയുടെ കൂടൊരുക്കി, ചെറിയ പരീക്ഷണങ്ങൾ നടത്തി, രാത്രി സമയങ്ങളിൽ എല്ലാവരും ടെറസിന് മുകളിൽ ഇരുന്ന് ആകാശം നിരീക്ഷിക്കും. നക്ഷത്രക്കൂട്ടങ്ങളെയും മറ്റ് ആകാശക്കാഴ്ചകൾ കാണും സാധാരണ ഇതിനൊന്നും സമയം കണ്ടെത്താനാറില്ല. അവധിക്കാലത്ത് യാത്രചെയ്യാൻ ആയിരുന്നു ഇഷ്ടം.


നമ്മുടെ നാടും വീടും പരിസ്ഥിതിയും എന്ന് വേണ്ട ട്രെയിനുകളും വിമാനങ്ങളും എല്ലാമെല്ലാം നാം ശുദ്ധീകരിച്ചു കഴിഞ്ഞു. അതോടൊപ്പം നമ്മുടെ മനസ്സും നാം ശുദ്ധീകരിക്കണം. ലോകസമാധാനത്തിനു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. ഈ കൊറോണ കാലം നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.ലോക്ക്ഡൗൺ കഴിഞ്ഞാലും ഈ നല്ല ശീലങ്ങൾ നമുക്ക് തുടരാം,പരിസ്ഥിതിയെ സംരക്ഷിക്കാം. ദൈവത്തിൻറെ സ്വന്തം നാടായ നമ്മുടെ കേരളം ലോകത്തിൻറെ മുന്നിൽ എന്നും മാതൃകയായിത്തീരട്ടെ.

ആത്തിഫ്.സി.പി
7 A എ എം യു പി എസ് ആലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - ലേഖനം