Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പരിസ്ഥിതി ദിനാചരണം

എം യുപിഎസ് വൈരങ്കോട് 2024 ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു.  രാവിലെ ഏഴ് സി  ക്ലാസിലെ തഹാനിയുടെ പരിസ്ഥിതി ദിന സന്ദേശത്തോടെ പരിപാടികൾ ആരംഭിച്ചു. എച്ച് എം പരിസ്ഥിതി ദിന സംരക്ഷണത്തിന്റെ  പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു. ശേഷം " പരിസ്ഥിതിയുടെ കൂട്ടുകാരിയെ ആദരിക്കൽ "  വേദിയിൽ നടന്നു.  ഹരിത കർമ്മ സേന അംഗമായ  ബേബിയെയാണ് ക്ഷണിച്ചത്.  ഒരു തൈ നടാം എന്ന കവിതയുടെ ദൃശ്യാവിഷ്ക്കാരം വേദിയിൽ അരങ്ങേറി. ഹെൽത്ത് ആൻഡ് വെൽനസ്

സെന്ററും വൈരങ്കോട് എ എം യു പി സ്ക്കൂളും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗൈഡ്സ്, ജെ ആർ സി ശുചിത്വ യജ്ഞം  നടത്തി. കുട്ടികളുടെ ഫ്ലാഷ് മോബ് വൈരങ്കോട് ജംഗ്ഷനിൽപ്രദർശിപ്പിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ശരത് ആമുഖഭാഷണം നടത്തി.

പരിസ്ഥിതി ദിന ഗാന ദൃശ്യാവിഷ്കാരം