എ.എം.ജി.എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/മീരാഭായി

Schoolwiki സംരംഭത്തിൽ നിന്ന്
മീരാഭായി

കേശവപുരത്തെ രാജാവായിരുന്നു കേശരാജൻ .പ്രജകൾക്കെല്ലാം അദ്ദേഹത്തെ വളരെ ഇഷ്ട്ടമായിരുന്നു ..അദ്ദേഹത്തിന് സുന്ദരിയായ ഒരു മകളുണ്ടായിരുന്നു മീരാഭായി .മഹാ അഹങ്കാരിയായിരുന്നു അവൾ.അവളുടെ സൗന്ദര്യത്തെ കുറിച്ച് അവൾ എപ്പോഴും കൂട്ടുകാരികളോട് പൊങ്ങച്ചം പറയുമായിരുന്നു . കണ്ടതെല്ലാം വാരിവലിച്ചു തിന്നുന്ന പ്രകൃതമായിരുന്നു അവൾക്ക് .കളിക്കുന്നതിനിടയിൽ അവൾ പരിസരത്ത് കാണുന്ന കായ്കനികളെല്ലാം ഭക്ഷിക്കുമായിരുന്നു . കൂട്ടുകാരികൾ വിലക്കിയാലും അവൾ അത് കേട്ട ഭാവം പോലും നടിച്ചിരുന്നില്ല . ഒരിക്കൽ അവൾക്കു കലശലായ വയറുവേദന തുടങ്ങി . കൊട്ടാരം വൈദ്യന്മാർ മാറി മാറി പരിശോധിച്ചിട്ടും അവളുടെ അസുഖം ഭേദമായില്ല .ദിവസങ്ങൾ കഴിയും തോറും അവളുടെ ആരോഗ്യം ക്ഷയിച്ചു .സൗന്ദര്യം നഷ്ട്ടപെട്ടു ..ദുഃഖിതനായ രാജാവ് കാട്ടിൽ താമസിച്ചിരുന്ന മാമുനി മഹർഷിയുടെ സഹായം തേടി. മഹർഷി അവളെ പരിശോധിച്ചു . കണ്ടതെല്ലാം വാരിവലിച്ചു തിന്നതുകൊണ്ടാണ് അവൾക്കു ഈ അസുഖം വന്നത് എന്ന് അറിയിച്ചു . അസുഖം മാറാനുള്ള മരുന്നും നൽകി . ഇനിയൊന്നും വാരിവലിച്ചു കഴിക്കരുത് എന്ന് നിർദേശവും നൽകി . അവളുടെ അസുഖം പൂർണമായും ഭേദമായി .പിന്നീട് അവൾ കണ്ടതെല്ലാം വാരി വലിച്ചു കഴിക്കുന്ന സ്വഭാവം നിർത്തി .അവൾ പൂർണ ആരോഗ്യത്തോടെ വീണ്ടും പഴയപോലെ സുഖമായി ജീവിച്ചു . ഗുണപാഠം : നല്ല ആരോഗ്യത്തിനു നല്ല ആഹാരശീലം ..വൃത്തിയുള്ള ഭക്ഷണം ശീലമാക്കാം

മൃദുജോഷി
4 A എ എം ജി എൽ പി എസ് ,കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ