എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/എന്റെ വിദ്യാലയം
എന്റെ വിദ്യാലയം നാടിന് ദീപസ്തംഭമായി അറിവിൻ്റെ പര്യായമായി നിലകൊള്ളുന്ന നമ്മുടെ വിദ്യാലയം നൂറ്റൊന്നാം വർഷത്തിലും ചരിത്രനേട്ടങ്ങൾ കൈവരിച്ച് മുന്നോട്ട് കുതിക്കുകയാണ്. അക്കാദമിക രംഗത്തെ നേട്ടങ്ങൾ കലാ-കായിക-ശാസ്ത്ര മേഖലകളിലും ആവർത്തിക്കാനും നിലനിർത്താനും നമുക്ക് കഴിയുന്നുണ്ടെന്നത് തർക്കമറ്റ യാഥാർത്ഥ്യമാണ്. അതിന് അനുഗുണമായി ദീർഘവീക്ഷണത്തോടെയുള്ള ഭൗതിക സൗകര്യ വികസനം ഒരുക്കുന്നതിലും മുന്നേറ്റങ്ങളിലും നാം മുന്നിട്ട് നിൽക്കുന്നു. 2024-25 അക്കാദമിക വർഷം വിദ്യാലയ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടും. ISO (ഇൻ്റർനേഷനൽ സ്റ്റാൻ്റേഡൈഷൻ ഫോർ ഓർഗനൈസേഷൻ) അംഗീകാരം നേടിയെടുത്തു അതോടൊപ്പം വേങ്ങര ഉപജില്ലയിലെ പാഠ്യ-പാഠ്യേതര രംഗത്തെ സമ്പൂർണ്ണ മേധാവിത്വവും നമുക്ക് ലഭിച്ചു കായികമേള ,സ്കൂൾ കലാമേള, അറബിക് കലാമേള, ശാസ്ത്രമേള , LSS സ്കോളർഷിപ്പ് പരീക്ഷ തുടങ്ങി മിക്ക തലങ്ങളിലും ഒന്നാമതാകാനും മികച്ച നേട്ടമുണ്ടാക്കാനും നമുക്ക് കഴിഞ്ഞു.