എ.എം.എൽ.പി എസ്. കൈപറ്റ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026
2026 ജൂൺ ഒന്നിന് സ്കൂളിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യാൻ ജോക്കറായും വേഷമിട്ട് അധ്യാപകർ വിദ്യാലയങ്കണത്തിൽ എത്തിയപ്പോൾ പ്രവേശനോത്സവത്തിന് മാറ്റു കൂടി . കുട്ടികളെ വരവേൽക്കാൻ ബലൂണുകൾ കൊണ്ട് തോരണങ്ങൾ കൊണ്ടും വിദ്യാലയങ്കണം വർണ്ണാഭമാക്കി. നവാഗതരെ സ്വീകരിക്കാൻ വെള്ള വസ്ത്രം ധരിച്ച് കവാടത്തിന്റെ ഇരുവശത്തും കുട്ടികൾ അണിനിരന്നു. പാട്ടും നൃത്തവുമായി മിക്കി മൗസും ജോക്കറും കുട്ടികളെ സ്വീകരിച്ചു. സമ്മാനങ്ങളും ബലൂണുകളും ആയി കുട്ടികളും രക്ഷിതാക്കളും ഹാളിലേക്ക് എത്തി. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം 10 30 ന് നടന്നു. അധ്യക്ഷൻ, പിടിഎ പ്രസിഡണ്ട് അബ്ദുൽബാരിയും സ്വാഗതം ഹെഡ്മിസ്ട്രസ് ഷൈനി ടീച്ചറും ഉദ്ഘാടന കർമ്മം വാർഡ് മെമ്പർ അഹ്മദ് കുട്ടി സാഹിബും നിർവഹിച്ചു. എംടിഎ പ്രസിഡണ്ടും ആശ ടീച്ചറും കുഞ്ഞുമക്കൾക്ക് ആശംസകൾ അറിയിച്ചു. പരിപാടിക്ക് നന്ദി രേഖപ്പെടുത്തിയത് ജിമ്മി മാഷ് ആയിരുന്നു. അതിനുശേഷം കുട്ടികൾക്ക് മധുര വിതരണം നടത്തി. ശേഷം കുട്ടികളുടെ കലാപരിപാടികളുടെ ഈ വർഷത്തെ പ്രവേശനോത്സവം വളരെ ഭംഗിയായി സമാപിച്ചു