ഗണിത ശാസ്ത്ര ക്ലബ്

വിദ്യാർത്ഥികൾക്കിടയിലെ ഗണിത ഭയം നീക്കം ചെയ്യുന്നതിനുള്ള ശക്തമായ സംവിധാനമാണ് ഗണിതശാസ്ത്ര ക്ലബ്. ഗണിതശാസ്ത്രത്തിൽ വിദ്യാർത്ഥികളുടെ താൽപര്യം ഉണർത്താനും നിലനിർത്താനും ഇത് സഹായിക്കുന്ന തോടൊപ്പം അവരുടെ അന്വേഷണാത്മകതയും സർഗാത്മകമായ കഴിവുകളേ വികസിപ്പിക്കാനുള്ള അവസരവും നൽകുന്നു. അവരിൽ സ്വയം പഠിക്കാനും സ്വാതന്ത്ര്യമായി പ്രവർത്തിക്കാനുള്ള ശീലം വളർത്തുന്ന ക്ലാസ്മുറികൾക് നൽകാൻ സാധിക്കാത്ത അനൗപചാരികവും സാമൂഹികവുമായി അന്തരീക്ഷം ഇത് വിദ്യാർത്ഥികൾക്ക് പ്രധാനം ചെയ്യുന്നു എന്നതാണ് ഗണിതശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങളുടെ വലിയ പ്രാധാന്യം.