എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പതിവുപോലെ അമ്മയുടെ വിളിക്കേട്ട് ഉണ്ണി കുട്ടൻ ഉണർന്നു. അവൻ ജനലിലൂടെ പുറത്തേക്ക് നോക്കി. വിശാല മായ മാവിൻ തോട്ടം. കൂട്ടുകാരോടൊപ്പം അവധി ദിനങ്ങൾ ചില വാഴിച്ചിരുന്ന സ്ഥലം. ഇന്ന് എല്ലാം ശൂന്യം. ആകാശത്തു കൂടി പറക്കുന്ന പക്ഷികൾ വീട്ടിലടച്ചിരിക്കുന്ന മനുഷ്യരെ നോക്കി കളിയാക്കുന്നത് പോലെ അവനു തോന്നി. അപ്പോൾ കൂട്ടം തെറ്റിയ ഒരു കുഞ്ഞു കിളി ജനൽ കമ്പിയിൽ വന്നിരുന്നു. അവൻ കിളിയോട് പുറത്തെ വിശേഷംങ്ങൾ തിരക്കി. കിളി പറയാൻ തുടങ്ങി. ""മോനെ കൊറോണ എന്ന ഒരു രോഗം വന്നപ്പോൾ ആളുകൾ എല്ലാം വീട്ടിനകത്തായി. പണ്ടത്തെ പോലെ തിരക്കുകളില്ല. റോഡിൽ വാഹനത്തിരക്കില്ല. പുഴ കളിലും മറ്റും മാലിന്യങ്ങൾ ഇല്ല. ഒരു പക്ഷേ കൊറോണ വന്നത് പ്രകൃതി യുടെ അതി ജീവനത്തതിനാവും " അതും പറഞ്ഞു ആ കിളി എങ്ങോട്ടാ പറന്നു പോയി. ഉണ്ണിക്കുട്ടൻ അടുക്കളയിൽ പോയി. മുത്തശ്ശി യുടെ അടുത്തിരുന്നു. ""മുത്തശ്ശി ഈ കൊറോണ നമുക്കും വരോ " മോനെ ഏത് രോഗത്തിനും പ്രതിവിധി യുണ്ടാ കും. മുത്തശ്ശി പറഞ്ഞു. എന്നാൽ രോഗം വന്നു ചികിത്സ തേടുന്നതി നേക്കാൾ നല്ലത് രോഗം വരാതെയിരിക്കാൻ ശ്രദ്ധിക്കൽ ആണ്. അവൻ കുഞ്ഞി കിളി യുടെ വാക്കുകൾ ഓർത്തു കൊണ്ട് പറഞ്ഞു. ഇത് മനുഷ്യന്റെ മാത്രം അതിജീവനമല്ല പ്രകൃതി യുടെ കൂടെ അതിജീവനമാണ്.

ഫാത്തിമ നഫ്‌ല പി പി
4.എ എ.എം.എൽ.പി സ്കൂൾ ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ