ഏതോ................... ഏകാന്തതയെന്നോണം
അവൾ ഇരിപ്പൂ...
അഴലെന്തിത്ര- തനിക്കെന്നവൾ- നിനക്കവേ ...
ജഗത്തെ നിശ്ചലമാക്കിയ
കൊവിഡ്-19 എന്ന-
കുഞ്ഞൻ- ഭീകരനെന്നവളറിഞ്ഞു...
തൻ ജീവൻ പണയപ്പെടുത്തി
അനേകങ്ങളുടെ രക്ഷകയായി
ഭൂമിയിലെ മാലാഖയെന്നെന്നേ
ജനം വാനോളമുയർത്തി...
ഇന്നെന്നെയും കീഴ്പ്പെടുത്തിയാ മഹാമാരി...
അതേ താനുമിപ്പോൾ
ഐസ്വലേഷനിൽ...
കൊറോണയെന്ന കൂരിരുട്ടിൽ മാലാഖയുടെ
പദവിതന്നവർ പരമാധികാരികൾ പോലും ഇന്നെന്നോട് കനിയുന്നില്ല
കൊറോണയെന്ന കൂരിരുട്ടിൽ തൻ കദനകഥ പങ്ക് വെക്കാൻ താഴെ ഭൂമിയും മേളിലാകാശവും....
താഴെ ഭൂമിയും മേളിലാകാശവും....!