എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ആരോഗ്യപരമായ തലമുറ ഉണ്ടാവണമെങ്കിൽ നാം എല്ലാവരും ശുചിത്വം പാലിക്കണം. വീടും പരിസരവും കൂടെ നമ്മളും സഥാ ശുചിത്വം പാലിക്കണം. അറിഞ്ഞോ അറിയാതെയോ അത് പാലിക്കാത്തതിന്റെ ഭവിഷത്താണ് നാം ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നമ്മൾ കുടിക്കുന്ന വെള്ളത്തിലൂടേയോ ശ്വസിക്കുന്ന വായുവിലൂടേയോ മാലിന്യങ്ങൾ നാം അറിയാതെ നമ്മുടെ ശരീരത്തിൽ അലിഞ്ഞു ചേരുന്നു. നമ്മുടെ ശരീരവും വസ്ത്രവും സദാ ശുചിത്വത്തിലായിരിക്കണം.തിളപ്പിച്ചാറിയ വെള്ളം കുടിക്കുക. അടച്ചു വച്ച ഭക്ഷണങ്ങൾ കഴിക്കുക ' തണുത്ത ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക.ഭക്ഷണം കഴിക്കുന്നതിന്റെ മുൻപും ശേഷവും കൈകളും വായയും ശുചിയാക്കുക. ഇങ്ങനെ യുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ വീടിന്റെ പരിസരത്തുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുക. കെട്ടിനിൽക്കുന്ന അഴുക്ക് വെള്ളം നീക്കം ചെയ്യുക. എന്നിങ്ങനെയുള്ള കാര്യങ്ങളിലും ശ്രദ്ധ ചെലത്തേണ്ടതുണ്ട്.വീടായാലും ക്ലാസ് റൂമായാലും നാം അടുക്കും ചിട്ടയോടു കൂടി വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നമ്മുടെ വ്യക്തിത്വം നമ്മുടെ ശുചിത്വത്തിലൂടെയാണ് തെളിക്കേണ്ടത്. ശുചിത്വം ശാരീരിക ശുചിത്വം മാത്രമല്ല വേണ്ടത് മാനസിക ശുചിത്വം കൂടി വേണം നമ്മൾക്ക് എല്ലാവർക്കും. മതത്തിന്റെ പേരിലായാലും. മറ്റേതിന്റെ ങ്കിലും പേരിലായാലും മനുഷ്യർ തമ്മിലുള്ള തമ്മിലടിക്കുന്ന സമ്പ്രദായം. നീ പ' കൊറോണ പോലുള്ള കാലഘട്ടങ്ങൾ വരുമ്പോൾ നാം എല്ലാവരും ഒന്നാണ് എന്ന ബോധം കൂടി നമ്മുടെ മനസ്സിൽ വരുത്തുന്നുണ്ട്. നാം എല്ലാവരും ഒന്നാണ് ഒറ്റ ജനതയാണ് എന്ന ബോധം നമ്മിളിൽ എന്നുമുണ്ടാകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.


സിയ മെഹ്റിൻ .T
2 A എ.എം.എൽ.പി.സ്കൂൾ പന്താരങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം