എ.എം.എൽ.പി.സ്കൂൾ നെടുവ സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചിറമംഗലം നിവാസികളുടെ വിദ്യാഭാസ്യ പുരോഗതിയുടെ നാഴികകല്ലാണ് മാപ്പിള സ്കൂൾ എന്നറിയപ്പെടുന്ന നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂൾ. 1938ൽ മലബാർ എഡ്യൂക്കേഷൻ സൊസൈറ്റി യുടെ അംഗീകാരം കിട്ടിയതോടു കൂടെ "മാപ്പിള സ്കൂൾ" നെടുവ സൗത്ത് എ. എം. എൽ. പി. സ്കൂളായി മാറി.ഒരു പ്രദേശത്തിന്റെ  സാംസ്കാരിക പുരോഗതി ജനങ്ങളുടെ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാവുന്ന മാറ്റവുമായി ബന്ധപെട്ടു കിടക്കുന്നതാണ്.. പഴമക്കാർ ചെറേക്യലം എന്നു വിളിച്ചിരുന്ന ചിറമംഗലം ഗ്രാമത്തിൽ പൂർവികമായി വളരെ പാവപെട്ട ജനങ്ങളായിരുന്നു താമസിച്ചിരുന്നത്.എന്നാൽ ഗൾഫ് പണം കൊണ്ട് ചിറമംഗലം എന്ന പ്രദേശം അഭിവൃധിയിലേക്ക് കുതിക്കാൻ തുടങ്ങിയതോടെ നാടിന്റെ പുരോഗതിക്ക് തുടക്കം കുറിച്ചു.ഇന്ന് കാണുന്ന വികസനത്തിന്റെ മുഖ്യധാര ഗൾഫ് പണം തന്നെയാണ്. 1924 ൽ ഒരു ഓത്തുപള്ളിയായി തുടങ്ങിയ അവിടെ പഠിപ്പിച്ചിരുന്നത് കുട്ട്യാലി മൊല്ല എന്നവരായിരുന്നു.പിന്നീട് തലേക്കര മുഹമ്മദ്‌ മൊല്ലയും പഠിപ്പിച്ചിരുന്നു.   

അയമാജിന്റെ സ്കൂൾ എന്നറിയപ്പെടുന്ന സ്കൂളിന്റെ മാനേജറായി മകൻ മയ്മ്മാസ് അറിയപ്പെട്ടു.ആദ്യകാലത്ത് അധ്യാപകരാ യിരുന്നവരിൽ പണിക്കർ മാഷ്,ആലി മാഷ്, സുഹ്‌റാബി ടീച്ചർ,അവറാൻ കുട്ടി മാഷ്,അരീക്കൽ മുഹമ്മദ്‌ മാഷ്, മുൻഷി മാസ്റ്റർ, അനസ് മാസ്റ്റർ എന്നിവരൊന്നും ഇന്ന് ജീവിച്ചിരുപ്പില്ല.തുടക്കത്തിലുണ്ടായിരുന്ന 5 ക്ലാസ്സ്‌ പിന്നീട് 4 ക്ലാസ്സുമായി പഠനം തുടർന്നു.അരീക്കൽ മുഹമ്മദ്‌ മാസ്റ്ററായിരുന്നു ആദ്യകാല മാനേജർ.പിന്നീട് മാനേജറായി അബ്‌ദുറഹ്‌മാൻ കുട്ടിയും മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ ലിയാക്ക അലിയും പ്രവർത്തിച്ചു.ശേഷം ഇപ്പോഴത്തെ മാനേജർ. അര ഭിത്തിയോട് ചേർന്ന ക്ലാസ്സ്‌ മുറികളുള്ള വിദ്യാലയത്തിന്റെ ശോചനീയാവസ്ഥ വളരെ പരിതാപകരമായിരുന്നു.എന്നാൽ കാലങ്ങൾക്ക് ശേഷം സ്കൂളിന്റ കിഴക്ക് വശത്തുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റി തലസ്ഥാനത്ത് 9 മുറികളുള്ള ബഹുനില കെട്ടിടം പണിതു.ഇതേ കാലയളവിൽ PTA യുടെ ശ്രമഫലമായി പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചത് കാരണം കുട്ടികളുടെ എണ്ണം ക്രമതീതമായി വർധിച്ചു.