എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/നല്ല നാളേയ്ക്കായ്
നല്ല നാളേയ്ക്കായ് എബിൻ എന്ന കുട്ടിയുടെ അച്ഛനും മുത്തച്ഛനും ചൈനയിലെ ഒരു ഹോട്ടലിൽ ആണ് ജോലി ചെയ്തിരുന്നത്.മുത്തച്ഛന് പക്ഷികളുടെയും മൃഗങ്ങളുടെയും മാംസങ്ങൾ വളരെ ഇഷ്ടമാണ്. അങ്ങനെയിരിക്കെ മുത്തച്ഛന്റെ ആരോഗ്യനില വളരെ മോശമായി. എബിന്റെ അച്ഛൻ മുത്തച്ഛനേയും കൂട്ടി നാട്ടിലേക്ക് പുറപ്പെട്ടു. ദിവസം കഴിയുന്തോറും മുത്തച്ഛന്റെ ആരോഗ്യനില മോശമായികൊണ്ടിരുന്നു. പനി, ചുമ, ക്ഷീണം എന്നിവ കണ്ടുതുടങ്ങി. മുത്തച്ഛനെ വേഗം ഹോസ്പിറ്റലിൽ കൊണ്ടുപോയി. നീണ്ട പരിശോധനയ്ക്കു ശേഷം ഡോക്ടർ എബിന്റെ അച്ഛനോട് പറഞ്ഞു -``നിങ്ങളുടെ അച്ഛന് കൊറോണ എന്ന മാരകമായ അസുഖം പിടിപെട്ടിരിക്കുന്നു. അദ്ദേഹത്തെ തുടർന്നുള്ള ചികിത്സയ്ക്ക് വിധേയമാക്കണം. അവർക്ക് ചൈനയിൽ പതിവായി പോയിരുന്ന മാർക്കറ്റിൽ നിന്നോ മറ്റു വ്യക്തികളിൽ നിന്നോ ആവാം ഈ അസുഖം പിടി പെട്ടത്. ഈ വൈറസ് അദ്ദേഹത്തിലെത്തി ഏഴു മുതൽ പതിനാല് ദിവസത്തിന് ശേഷം ആണ് രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുക. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗം രോഗം പടർന്നുപിടിക്കും´´. എങ്ങനെയാണ് ഡോക്ടർ ഈ രോഗം പകരുന്നത്? എബിൻ ഡോക്ടറോട് ചോദിച്ചു.സ്പർശനത്തിലൂടെയൊ, സ്രവങ്ങളിലൂടെയൊ പകരാം. പനി, ക്ഷീണം, തൊണ്ടവേദന, ജലദോഷം മൂർധന്യാവസ്ഥയിൽ കഠിനമായ ശ്വാസതടസ്സവും. ഇതൊക്കെയാണ് രോഗലക്ഷണങ്ങൾ. ഡോക്ടർ തുടർന്നു. നിങ്ങൾ രണ്ടുപേരും പതിനാല് ദിവസം നിരീക്ഷണത്തിൽ കഴിയണം.എന്തിനാണ് ഡോക്ടർ ഞങ്ങൾക്ക് അസുഖമില്ലല്ലോ. എബിൻ ചോദിച്ചു. ``ഇത്രേം ദിവസം നിങ്ങളല്ലേ മുത്തച്ഛന്റെ കൂടെ? കൊറോണ ഒരാളിൽനിന്ന് അയാളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിനു മുന്നേ മറ്റൊരാളിലേക്ക് പകരാൻ സാധ്യത ഉണ്ട്. ഡോക്ടർ പറഞ്ഞു.
അങ്ങനെ ദിവസങ്ങൾക്കുശേഷം മുത്തച്ഛൻ മരണപ്പെട്ടു. പതിനാല് ദിവസങ്ങൾക്കുശേഷം എബിനും അച്ഛനും രോഗം പിടിപെട്ടില്ലാന്ന് ഡോക്ടർ അവരെ അറിയിച്ചു. 80%രക്ഷപെടാൻ സാധ്യത ഉണ്ടായിട്ടും എന്തുകൊണ്ടാണ് സാർ എന്റെ മുത്തച്ഛൻ മരണപെട്ടത്? ഡോക്ടർ പറഞ്ഞു. ``മുത്തച്ചന് 70 വയസ്സായിട്ടുണ്ട്. അദ്ദേഹത്തിന് രോഗപ്രതിരോധശേഷി കുറവാണ്. പിന്നെ നിങ്ങൾ രണ്ടുപേർക്കും അസുഖം വരില്ലെന്ന് പൂർണമായും കരുതരുത്. അതുകൊണ്ട് ഞാൻ പറയാൻ പോകുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കണം. ആളുകൾ കൂടുന്നിടത്ത് പോകാതിരിക്കുക, പുറത്തുപോയി വന്നാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, വസ്ത്രങ്ങൾ ഉടനെ കഴുകി വെക്കുക, പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക´´.ഇതെല്ലാം പാലിക്കാമെന്ന് ഡോക്ടർക്ക് വാക്ക് നൽകി എബിനും അച്ഛനും വീട്ടിലേക്ക് മടങ്ങി.
|