എ.എം.എൽ.പി.സ്കൂൾ ചുള്ളിപ്പാറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1921 ലെ മലബാർ ലഹളയ്ക്കുശേഷം ബ്രിട്ടീഷ് ഗവൺമെന്റ് വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്ന മേഖലകളിൽ സ്കൂളുകൾ അനുവദിച്ചു. കുടിപ്പള്ളിക്കൂടം എന്ന പേരിലാണ് ഈ വിദ്യാലയങ്ങൾ അറിയപ്പെട്ടിരുന്നത്
1929 ൽ ശ്രീ കെ.വി മൊയ്തീൻകുട്ടി എന്ന വ്യക്തിയാണ് ഈ സ്കൂളിന് തുടക്കം കുറിച്ചത്. വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്തെ ജനങ്ങൾക്കു വേണ്ടി സ്വന്തം പുരയിട ത്തിൽ (തൂമ്പിൽ) ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകൾ ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മകൻ ശ്രീ കെ.വി ഹൈദ്രോസ് മാസ്റ്റർ 1958 ൽ സ്കൂൾ വിപുലീകരണം നടത്തി. ജനങ്ങൾക്ക് വിദ്യാഭ്യാസ ത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു.
ഇന്ന് തിരുരങ്ങാടി പഞ്ചായത്തിൽ 19-ാം വാർഡ് ചുള്ളിപ്പാറയിൽ സ്ഥിതിച്ചെയുന്ന ഈ വിദ്യാലയം വിദ്യാഭ്യാസപരമായി ഏറക്കുറെ മെച്ചപ്പെട്ടിടുണ്ട്.